Advertisment

തെരഞ്ഞെടുപ്പ് ഫലം അറിയും മുൻപേ ‘വിജയരാഘവൻ എംപിക്ക്‌’ അഭിവാദ്യം അർപ്പിച്ച് പാലക്കാട് ഫ്ളക്സ്

New Update
പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം അറിയും മുൻപേ എ.വിജയരാഘവൻ എംപിക്ക്‌ അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ്.എടത്തനാട്ടുകര പൊൻപാറയിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.  പാലക്കാടിന്റെ നിയുക്ത എം.പിക്ക് അഭിവാദ്യങ്ങൾ എന്ന് പറഞ്ഞാണ് ​െഫ്ലക്സിലെഴുതിയിരിക്കുന്നത്. പൊൻപാറയിലെ 2,3 ബൂത്തുകളുടെ നേതൃത്വത്തിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ബോർഡിൽ പറയുന്നുണ്ടു.എന്നാൽ ഫ്ലക്സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.  സമാനമായ രീതിയിൽ 2019 ൽ എം.ബി രാജേഷിന്റെ വിജയം ആഘോഷിക്കാനായി പാട്ടും വോട്ടെണ്ണലിനു മു​മ്പെ പുറത്തിറക്കിയിരുന്നു. ജൂൺ നാലിനാണ് ​രാജ്യത്ത് വോട്ടെണ്ണൽ​ നടക്കുന്നത്. ഫലം വരാൻ ഒരു മാസത്തിലേറെ സമയം ബാക്കി നിൽക്കുമ്പോഴാണ് ജയം ഉറപ്പിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം അറിയും മുൻപേ എ.വിജയരാഘവൻ എംപിക്ക്‌ അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ്.എടത്തനാട്ടുകര പൊൻപാറയിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

പാലക്കാടിന്റെ നിയുക്ത എം.പിക്ക് അഭിവാദ്യങ്ങൾ എന്ന് പറഞ്ഞാണ് ​െഫ്ലക്സിലെഴുതിയിരിക്കുന്നത്. പൊൻപാറയിലെ 2,3 ബൂത്തുകളുടെ നേതൃത്വത്തിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ബോർഡിൽ പറയുന്നുണ്ടു.എന്നാൽ ഫ്ലക്സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

സമാനമായ രീതിയിൽ 2019 ൽ എം.ബി രാജേഷിന്റെ വിജയം ആഘോഷിക്കാനായി പാട്ടും വോട്ടെണ്ണലിനു മു​മ്പെ പുറത്തിറക്കിയിരുന്നു. ജൂൺ നാലിനാണ് ​രാജ്യത്ത് വോട്ടെണ്ണൽ​ നടക്കുന്നത്. ഫലം വരാൻ ഒരു മാസത്തിലേറെ സമയം ബാക്കി നിൽക്കുമ്പോഴാണ് ജയം ഉറപ്പിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.

Advertisment