Advertisment

റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തി; ഷൊര്‍ണൂരില്‍ യുവാവും യുവതിയും അറസ്റ്റില്‍

മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റിലായി

New Update
kerala police1

പാലക്കാട്: മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റിലായി. പത്തനംതിട്ട കോന്നി കൂടല്‍ ആനക്കോട് പണിക്കമണ്ണില്‍ അഭിജിത്ത്, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ കളത്തില്‍ നൗഷിദ എന്നിവരാണ് പിടിയിലായത്.

Advertisment

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇരുവരും കഞ്ചാവുമായെത്തിയത്. ഒരു കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

 

Advertisment