Advertisment

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ രണ്ട് പരിശോധനകളിലായി 28 കിലോ കഞ്ചാവ് പിടികൂടി

author-image
ജോസ് ചാലക്കൽ
New Update
H

പാലക്കാട്‌: പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലും, ട്രെയിനുകളിലും നടത്തിയ പരിശോധനയിൽ 9.425 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ ഒരു ഷോൾഡർ ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ടു പാക്കറ്റുകളിലായിരുന്നു കഞ്ചാവ്.

Advertisment

പാലക്കാട്‌ എക്സൈസ് എൻഫോർസ്മെന്റ് & ആന്റിനാർക്കോടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോളും പാലക്കാട് ആർപിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്.

വൈകിട്ട് നടത്തിയ മറ്റൊരു സംയുക്ത പരിശോധനയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും ഉടമസ്ഥനില്ലാത്ത ഒരു ട്രോളി ബാഗിൽ ഒമ്പത് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 18.700 കിലോഗ്രാം കഞ്ചാവ് സഹിതം രണ്ടാമതൊരുകേസ് കൂടി കണ്ടെത്തി.

സംയക്ത പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ കൂടാതെ പാലക്കാട് ആർ പി എഫ് അസി.സബ്ബ് ഇൻസ്പെക്ടർ ഷാജു കുമാർ .പി, വനിതാ കോൺസ്റ്റബിൾ വീണാ ഗണേഷ്, എക്സൈസ് , പ്രീവന്റീവ് ആഫീസർ ബി.ശ്രീജിത്ത്, യാസർ അറഫാത്ത്, ജെ.രാകേഷ്, ഷിജു.ജി,പി.ശരവണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേണുക ദേവി, രഞ്ജു കെ.ആർ, എന്നിവരുണ്ടായിരുന്നു.

ആന്ധ്രാ -ഒറിസാ സംസ്ഥാനങ്ങളിലെ കഞ്ചാവ് വിളവെടുപ്പ് കാലമായതിനാൽ വരും ദിവസങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ദേശീയ -സംസ്ഥാന പാതകളിലും കർശന പരിശോധനയ്ക്ക് പാലക്കാട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.റോബർട്ട് നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Advertisment