Advertisment

പാലക്കാട് വടക്കഞ്ചേരിയിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരിക്ക്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
V

പാലക്കാട്: വടക്കഞ്ചേരി തങ്കം ജങ്ഷനിൽ കെ.എസ്. ആർ. ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം.

Advertisment

പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് തങ്കം ജങ്ഷനിൽ നിന്നും വടക്കഞ്ചേരി ടൗൺ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ തൃശ്ശൂർക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിൻ്റെ മുൻവശത്തെ ഡോറിൻ്റെ ഭാഗത്ത് ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ വടക്കഞ്ചേരി, തൃശ്ശൂർ, പാലക്കാട്, ആലത്തൂർ, നെന്മാറ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ വീണും കമ്പിയിലിടിച്ചുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. കെ. എസ്. ആർ. ടി. സി. ബസിൻ്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു.

 

Advertisment