Advertisment

സ്കൂൾ വാഹനമിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ച സംഭവം; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മണ്ണാർക്കാട് യുകെജി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സ്കൂൾ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു

New Update
hiba mannarkad

പാലക്കാട്: മണ്ണാർക്കാട് യുകെജി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സ്കൂൾ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെങ്കര സ്വദേശി അലി അക്ബറിനെയാണ് മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. 

Advertisment

മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബ(6)യാണ് മരിച്ചത്. മണ്ണാർക്കാട് ദാറുന്നജാത്ത് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യർഥിനിയാണ്.

വ്യാഴാഴ്ച വൈകിട്ട് 3.30നാണ് അപകടം നടന്നത്. വീടിനു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങിയ വിദ്യാർഥിനി ബസിനു മുൻഭാഗത്തു കൂടി എതിർവശത്തുള്ള വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം.

റോഡ് മുറിച്ച കടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment