പൊന്നാനി: വിദ്യാഭ്യാസ രംഗത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേരള ജേര്ണലിസ്റ്സ് യൂണിയൻ (കെ ജെ യു) ഏർപ്പെടുത്തിയ മികച്ച അക്കദമീഷ്യൻ പുരസ്‌കാരത്തിന് ഹിലാൽ പബ്ലിക് സ്‌കൂൾ അഡ്മിനിസ്ട്രേഷൻ മാനേജർ ജോൺസൻ മാത്യു അർഹനായി.
പൊന്നാനി നിയമസഭാ സാമാജികർ പി നന്ദകുമാർ കെ ജെ യു പുരസ്കാരം ജോൺസൺ മാത്യുവിന് സമ്മാനിച്ചു.
ശുഷ്കമായ നിലയിലെത്തി പ്രവർത്തനം നിർത്തേണ്ട അവസ്ഥയിൽ നിന്ന് വ്യത്യസ്തവും ഗുണമേന്മയുമുള്ള പാഠശാലയാക്കി ഹിലാൽ പബ്ലിക് സ്കൂളിനെ ഉയർത്തിയത് ജോൺസൺ മാത്യുവിന്റെ നേതൃപാടവത്തിലാണ്.
പൊന്നാനി മേഖലയിലെ ഏക സി ബി എസ് ഇ അംഗീകൃത വിദ്യാലയമായ പൊന്നാനി ഹിലാൽ പബ്ലിക് സ്കൂൾ വ്യത്യസ്തമായ മോണ്ടിസ്സോറി പാഠ്യപദ്ധ്വതി കൂടി ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.
മികച്ച പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ ബഹുമുഖമായ ഉന്നതി കൂടി ഉറപ്പ് നൽകുന്നതാണ് ഹിലാൽ പബ്ലിക് സ്‌കൂൾ നൽകുന്ന വിദ്യാഭ്യാസം.
മറ്റെവിടെയുമില്ലാത്ത ഗുണപരമായ വ്യത്യസ്തതകൾ ഏറേ അവകാശപ്പെടാനുണ്ട് അക്ബർ ഗ്രൂപ്പിന് കീഴിലുള്ള ഹിലാൽ പബ്ലിക് സ്‌കൂളിന്.
സ്വന്തം പ്രദേശത്ത് നിന്ന് പ്രാപ്തരും പ്രതിഭാധനരരുമായ തലമുറ വളർന്നു വരണമെന്ന അക്ബർ ഗ്രൂപ്പ് മേധാവി കെ വി അബ്ദുൽ നാസർ മുന്നോട്ടു വെച്ച സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ പങ്ക് വഹിക്കുന്നുവെന്ന നിർവൃതിയിലാണ് താനും സഹപ്രവർത്തകരുമെന്ന് അവാർഡ് സ്വീകരിച്ച ശേഷം ജോൺസൻ മാത്യു പറഞ്ഞു.