പൊന്നാനി: ഓണത്തുമ്പികൾ" ഊഞ്ഞാലാടിയ മനോഹരമായ പരിപാടികളോടെ പൊന്നാനി തൃക്കാവിൽ പ്രവർത്തിക്കുന്ന ബെൻസി ഇന്റർനാഷണൽ മോണ്ടിസോറി സ്‌കൂൾ ഉല്ലാസപൂർവം ഓണം ആഘോഷിച്ചു.
"ഓണത്തുമ്പികൾ" എന്ന നാമധേയത്തിൽ ബെൻസി ഇന്റർനാഷണൽ സ്‌കൂളിൽ അരങ്ങേറിയ ഓണാഘോഷം മോണ്ടിസ്സോറി സിലബസിൽ പഠിക്കുന്ന അവിടുത്തെ കുരുന്നുകൾക്ക് മധുരാനുഭവങ്ങളുടെ പൊന്നൂഞ്ഞാലായി.
കുട്ടികൾക്കും അധ്യാപകർക്കും ഒപ്പം രക്ഷിതാക്കളും ആഘോഷത്തിന്റെ ഭാഗമായി.
അക്ബർ ഗ്രൂപ്പിലെ സ്ഥാപനമാണ് പൊന്നാനിയിലെ ഏക മോണ്ടിസ്സോറി സ്‌കൂളായ ബെൻസി ഇന്റർനാഷണൽ സ്‌കൂൾ.
പരിപാടികളുമായി വേദിയിലെത്തിയ കൊച്ചു കുട്ടികളുടെ കുസൃതികളും പരിഭവങ്ങ മുദ്രകളും നിഷ്കളങ്ക ഭാവങ്ങളും അവതരണ തനിമയും കണ്ടുനിന്നവരെ നന്നേ രസിപ്പിച്ചു.
തിരുവാതിരക്കളി, വഞ്ചിപ്പാട്ട്, പുലിക്കളി, കളിയൂഞ്ഞാൽ തുടങ്ങിയ ഇനങ്ങൾ ഓണാഘോഷം നിറപ്പകിട്ടുള്ളതാക്കി.
പരിപാടികൾക്ക് നേതൃത്വം നൽകിയ ബെൻസി ഇന്റർനേഷണൽ പ്രിൻസിപ്പാൾ പി കെ രഹ്‌ന ടീച്ചറും കുട്ടികളെ പരിശീലിപ്പിച്ച അധ്യാപികമാരായ ദിവ്യ, സാജിദ, ഇശാന എന്നിവരും രക്ഷിതാക്കളുടെ പ്രശംസ പിടിച്ചെടുത്തു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കും വേണ്ടി വിളമ്പിയ വിഭവസമൃദ്ധമായ സദ്യ ഓണാഘോഷത്തിന് രസവും രുചിയും കൂട്ടി.