Advertisment

മലപ്പുറത്ത് ക​ല്യാ​ണ​ത്തി​ന് പോ​വു​കയാണെന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ അ​ച്ഛ​നെ​യും മ​ക​ളെ​യും കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; സ​ഫീ​റി​ന്‍റെ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫ്, അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

New Update
V

മ​ല​പ്പു​റം : ക​ല്യാ​ണ​ത്തി​നു പോ​വു​കയാണെന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് ഇറ​ങ്ങി​യ അ​ച്ഛ​നെ​യും ഒ​രു വ​യ​സു​ള്ള മ​ക​ളെ​യും കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. വെ​ളി​മു​ക്ക് പ​ടി​ക്ക​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഫീ​ർ, മ​ക​ള്‍ ഇ​നാ​യ മെ​ഹ​റി​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ തി​രൂ​ര​ങ്ങാ​ടി പ​തി​നാ​റു​ങ്ങ​ലി​ലെ ഭാ​ര്യ വീ​ട്ടി​ല്‍​നി​ന്ന് മ​ക​ളു​മാ​യി പോ​യ​താ​ണ് സ​ഫീ​ർ. സ​ഫീ​റി​ന്‍റെ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫാ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ തി​രൂ​ര​ങ്ങാ​ടി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ചെ​ന്നൈ​യി​ല്‍ ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണ് സ​ഫീ​ർ. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment