പൊന്നാനി: മിനി പമ്പയിൽ ശബരിമല തീർത്ഥാടകർക്ക് അന്നദാനത്തിനും വിശ്രമത്തിനും സൗകര്യം ഇല്ലാത്തതിനെ തുടർന്ന് മുൻമന്ത്രി എം പി ഗംഗാധരൻ ഫൗണ്ടേഷൻ്റെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ പൊന്നാനി ഉറൂബ് നഗറിലെ ദേശീയപാതയോട് ചേർന്ന് പുന്നക്കൽ ക്ഷേത്രത്തിനു സമീപം അന്നദാനത്തിനും, വിശ്രമിക്കുന്നതിനും ഇടത്താവളം ഒരുക്കി.
ശബരിമല തീർത്ഥാടകർക്ക് അന്നദാനത്തിനുള്ള അരി മുൻ എംപി സി ഹരിദാസിന് മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ കാസിം കോയ നൽകുന്നു.
ശബരിമല തീർത്ഥാടകർക്ക് അന്നദാനത്തിനുള്ള അരി മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ കാസിം കോയ അയ്യപ്പ സേവാ സംഘം പ്രസിഡണ്ട് കൂടിയായ മുൻ എം പി സി ഹരിദാസിന് നൽകിയാണ് വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
യുഡിഎഫ് ചെയർമാൻ പിടി അജയ് മോഹൻ, കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി, എം വി ശ്രീധരൻ മാസ്റ്റർ, എൻ എ ജോസഫ്, ടി കെ അഷറഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എൻ പി നബിൽ, പി രഞ്ജിത്ത്, കെ പി അബ്ദുൽ ജബ്ബാർ, പ്രദീപ് കാട്ടിലായിൽ, സലീം കുളക്കര എന്നിവർ പങ്കെടുത്തു സംസാരിച്ചു.