പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. മൂന്ന് മാസം മുന്നേ നടന്ന വോട്ടർപട്ടിക പുതുക്കുന്ന സമയത്ത് വ്യക്തമായ രേഖകൾ സഹിതം ആക്ഷേപം നൽകുകയും ഹിയറിങ്ങിൽ നീക്കം ചെയ്യുകയും ചെയ്ത പേരുകൾ പുതിയ വോട്ടർപട്ടികയിൽ ഉൾപ്പെട്ടത് ഉദ്യോഗസ്ഥർ നടത്തുന്ന രാഷ്ട്രീയ കളിയുടെ ഭാഗമാണ്.
ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് തെളിവുകൾ സഹിതം പരാതി നൽകാൻ കോൺഗ്രസ് മാറഞ്ചേരി മണ്ഡലം പ്രവർത്തക യോഗം തീരുമാനിച്ചു.
യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡൻ്റ് ടി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മുസ് തഫ വടമുക്ക്. ഡി.സി.സി മെ മ്പർ എ.കെ.ആലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.നൂറുദ്ധീൻ, മെമ്പർമാരായ സംഗീത രാജൻ, ഷിജിൽ മുക്കാല, കെ.കെ.അബ്ദുൽ ഗഫൂർ ഹിളർ,മാധവൻ, മണ്ഡലം കോൺഗ്രസ് ക മ്മിറ്റി ഭാരവാഹികളായ നസീർ, അബ്ദുൽ വഹാബ് ഉള്ളതേൽ, സത്താർ അമ്പാരത്, രവി പരിചകം,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി, കർഷക കോൺഗ്രസ് മണ്ഡലം പ്ര സിഡൻ്റ് പാലക്കൽ അബ്ദുറഹ്മാൻ, ഗിരീഷ് അവിണ്ടിത്തറ, കാദർ ഏനു എന്നിവർ സംസാരിച്ചു.