Advertisment

സ്വര - രാഗ - കലാ പ്രവാഹത്തിൽ "അക്ബർ മ്യൂസിക് നൈറ്റ്" അന്വർത്ഥം

പ്രഗൽഭ ഗായികാ ഗായകരായ ഖാദർ ഷാ, പട്ടുറുമാൽ ഫെയിം അനീസ്, ശ്രേയ, സ്മിത, ഫിസ, റമീസ് റിയാന, ഷെഹാജ,  ഫാരിഷ തുടങ്ങിയവർ  ഗാനങ്ങൾ ആലപിച്ചു.     News | ലേറ്റസ്റ്റ് ന്യൂസ് | മലപ്പുറം

New Update
232Untitledbi.jpg

പൊന്നാനി: ഈദ് ദിനാചരണങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് അരങ്ങേറിയ "അക്ബർ മ്യുസിക് നൈറ്റ്" ഓർമയിൽ തങ്ങുന്ന വിഭവങ്ങളാൽ ഹൃദ്യമായി. 

Advertisment

പഴയതും പുതിയതുമായ വിവിധ ഭാഷകളിലുള്ള ഹിറ്റ് ഗാനങ്ങളുടെ ലൈവ് മേള, ഒപ്പന ഉൾപ്പെടെയുള്ള കലാരൂപങ്ങൾ, മറ്റു നൃത്ത നൃത്യങ്ങൾ എന്നിങ്ങനെ  ഇടവേളയില്ലാതെ ആറ് മണിക്കൂർ നീണ്ടുനിന്ന കലാപ്രവാഹം  അക്ബർ സംഗീത നിശയെ വർണാഭവവും അന്വർത്ഥവുമാക്കി.  

Untitledjubi.jpg

സംഘാടകരായ അക്ബർ ഗ്രൂപ്പിന്റെ ഇടപാടുകാർ, പ്രദേശത്തെ ഔദ്യോഗിക - പൊതു വ്യക്തിത്വങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ ഉൾപ്പെടുന്ന വൻ ജനാവലി പരിപാടി ആദ്യാവസാനം  ആസ്വദിച്ചു.   കലാ ഇനങ്ങളോടൊപ്പം  വിളമ്പിയ  ഭക്ഷണ  വിഭവങ്ങളും  സംഭവം  ആസ്വാദ്യകരമാക്കി.  

പ്രഗൽഭ ഗായികാ ഗായകരായ ഖാദർ ഷാ, പട്ടുറുമാൽ ഫെയിം അനീസ്, ശ്രേയ, സ്മിത, ഫിസ, റമീസ് റിയാന, ഷെഹാജ,  ഫാരിഷ തുടങ്ങിയവർ  ഗാനങ്ങൾ ആലപിച്ചു.    

Untitledbiup.jpg

അക്ബർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് നേതൃത്വം നൽകിക്കൊണ്ട് അക്ബർ ഗ്രൂപ്പ് മേധാവി കെ വി അബ്ദുൽ നാസർ ആദ്യന്തം സദസ്സിൽ സന്നിഹിതനായിരുന്നു.

Advertisment