Advertisment

'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - സ്മാർട്ട്ഫോണും പുതിയകാലത്തിന്റെ സാങ്കേതിക വിദ്യയും'; ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

New Update

പെരിന്തൽമണ്ണ: ഡിജിറ്റൽ മാധ്യമ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനും, ഇന്റർനെറ്റിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും പ്രായോഗിക പരിശീലനം നേടുന്നതിനുമുള്ള ഏകദിന പരിശീലന പരിപാടി നടത്തി.

Advertisment

കേരള ഹിന്ദി ജഗത് ഗ്രൂപ്പ്‌ മലപ്പുറം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ അങ്ങാടിപ്പുറം-ചെരയ്ക്കാപറമ്പ് എസ്എൻഡിപി ഹാളിലായിരുന്നു പരിശീലന ക്യാമ്പ്. ഓൺലൈൻ മേഖലയിലെ ആപ്പുകളിലൂടെ അധ്യാപക സമൂഹത്തെ ശാക്തീകരിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു പരിശീലനം.

സാങ്കേതിക മാധ്യമങ്ങളിൽ അറിവനുഭവമില്ലാത്തവർക്കു പോലും എളുപ്പം മനസിലാക്കാവുന്ന രൂപത്തിലായിരുന്നു ക്യാമ്പിന്റെ പഠന ക്രമീകരണം. വിവിധ പഠനപ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പരിചയപ്പെടുത്തി.

ഏഴാം ക്ലാസ് മുതല്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിക്കുന്നുണ്ട്. പഠനബോധന രീതികൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ,ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അവയുടെ അക്കാദമിക മൂല്യം നഷ്ടപ്പെടാതെ ക്ലാസ് മുറികളിൽ പ്രയോഗിക്കാൻ അധ്യാപകരെ പ്രാപ്തരാക്കാൻ സഹായിക്കുന്നതായിരുന്നു പരിശീലനം.

ഓരോ അധ്യാപകർക്കും ഇന്റർനെറ്റ് സംവിധാനമുള്ള മൊബൈൽ ഫോണുപയോഗിച്ച് ഏകദിന പ്രായോഗിക പരിശീലനമാണ് നൽകിയത്. നകുൽ.പി.പാനൂർ, ഹിന്ദി ജഗത് ഗ്രൂപ്പ്‌ സംസ്ഥാന തല കോഡിനേറ്റർ ആശ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Advertisment