Advertisment

പള്ളികൾ പിടിച്ചെടുക്കാൻ ഓർത്തഡോക്സ് സഭക്ക് അവകാശമില്ലെന്ന് ഹോളിലാൻ്റ് പിൽഗ്രിം സൊസൈറ്റി. ക്രിസ്തുമസിന് മുമ്പ് സഭാ തർക്കം സർക്കാർ നിയമനിർമ്മാണം നടത്തി പരിഹരിക്കണം. ക്രിസ്തീയ സഭകളിൽ ഐക്യം പുനസ്ഥാപിക്കാൻ സഭാമേലധ്യക്ഷന്മാർ മുൻകൈയെടുക്കണം.

New Update
4b96cb46-cc43-43a0-9cf1-8509f41eb596

കോഴിക്കോട് ': യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ പിടിച്ചെടുക്കാൻ ഓർത്തഡോക്സ് സഭക്ക് നിയമപരമായോ ധാർമ്മികമായോ യാതൊരു അവകാശവുമില്ലെന്ന് ഹോളി ലാൻ്റ് പിൽഗ്രിം സൊസൈറ്റി വിലയിരുത്തി.2017 ലെ സുപ്രീം കോടതി വിധിപ്രകാരം പള്ളികളോ കുരിശു പള്ളികളോ പിടിച്ചെടുക്കാൻ അനുമതിയില്ല. മറിച്ചുള്ള വാദം അടിസ്ഥാനരഹിതമാണ്.

Advertisment

വിധിയിലെ 184 (3) പ്രകാരം പള്ളികൾ കൈമാറുന്നതിനും പിടിച്ചെടുക്കുന്നതിനും വിലക്കുണ്ട്. 1958 ലെ കോടതി വിധി നിലനില്ക്കത്തക്ക വിധിയാണ് 2017 ൽ ഉണ്ടായിട്ടുള്ളത്. ഈ രണ്ട് കോടതി വിധികളും പള്ളി പിടിച്ചെടുക്കുന്നതിന് അനുമതി നല്കുന്നില്ല. ഇത് മറച്ചു വച്ചാണ് ഓർത്തഡോക്സ് സഭ യാക്കോബായ സഭയുടെ ദേവാലയങ്ങൾ പിടിച്ചെടുക്കുന്നത്.

ഇതുമൂലം സമൂഹത്തിൽ അക്രമവും അരക്ഷിതാവസ്ഥയുമുണ്ടാവുന്നു. റവന്യൂ- പോലീസ് ഉദ്യോഗസ്ഥർ ക്രമസമാധാനം പാലിക്കുന്നതിന് കാവലിരിക്കേണ്ട അവസ്ഥയാണ്. യാക്കോബായ സഭക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. ഇത്തരം ഹീനമായ നടപടിയിൽ നിന്ന് ഓർത്തഡോക്സ് സഭ പിന്മാറണമെന്ന് സൊസൈറ്റി അടിയന്തരയോഗം ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് ഷെവലിയർ സിഇ ചാക്കുണ്ണി  അധ്യക്ഷത വഹിച്ചു. നിയമ ഉപദേഷ്ടാക്കളായ അഡ്വ.മുനീർ അഹമ്മദ്, അഡ്വ.എം കെ അയ്യപ്പൻ എന്നിവർ യോഗത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകി.സെമിത്തേരി ബില്ലിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ പള്ളികളിലും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുമ്പോൾ ചാലിശ്ശേരിയിൽ മാത്രം സെമിത്തേരി പ്രവേശനം തടസ്സപ്പെടുത്തുന്നതും, കമ്പിവേലി കെട്ടി പൂട്ടിയിടുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

സഭാ തർക്കം രൂക്ഷമായ ചില പള്ളികളിൽ സെമിത്തേരികൾ പൂട്ടിയിടുന്ന ദൗർഭാഗ്യകരമായ സാഹചര്യങ്ങൾ ഉണ്ടെന്നും അത് കർശനമായി തടയണമെന്നും ആവശ്യപ്പെട്ട് ഹോളിലാൻഡ്‌ പിൽഗ്രിം സൊസൈറ്റി ന്യൂനപക്ഷ കമ്മീഷനും കേന്ദ്രമന്ത്രി ജോർജ് കുര്യനും നിവേദനം സമർപ്പിച്ചിരുന്നു. ബഹു. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടും തക്കതായ നടപടി സ്വീകരിക്കാത്ത അധികാരികളുടെ നിസംഗതയെ യോഗം അപലപിച്ചു.

 2017 വിധി ദുർവ്യഖ്യാനം ചെയ്ത് 1934 ഉടമ്പടിയിൽ ഉൾപ്പെടാത്ത പള്ളികൾ , കുരിശുപള്ളികൾ  വികാരിയുടെ താമസസ്ഥലം , എന്നിവ അന്യായമായി പിടിച്ചെടുക്കാൻ പോലീസിന്റെ സാന്നിധ്യത്തിൽ  കേരളത്തിലുട നീളം ശ്രമം നടന്നുവരികയാണ്.

സഭാ തർക്കം നിർബന്ധ സഭ പരിവർത്തനത്തിലേക്കും, വ്യാപാര വ്യവസായ പ്രവാസി പോഷക സംഘടന  രൂപീകരണം വരെ എത്തി കൂടുതൽ സങ്കീർണ്ണം ആവുകയാണ്. ക്രിസ്തീയതക്ക് യോജിക്കാത്ത കയ്യേറ്റത്തിലേക്കും അക്രമത്തിലേക്കും നീങ്ങുന്നത് ഒഴിവാക്കി അഭിപ്രായ സമന്വയത്തിലേക്ക് എത്തിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളും, സഹോദര സഭ മേലധ്യക്ഷന്മാരും ഇടപെടണമെന്ന് യോഗം അഭ്യർത്ഥിച്ചു.

യോഗത്തിൽ, എ. ശിവശങ്കരൻ,പി. ഐ. അജയൻ,ബേബി കിഴക്കുഭാഗം, എസി ഗീവർ. സി കെ. മൻസൂർ, ടി പി വാസു എന്നിവർ സംസാരിച്ചു. ഖജാൻജി സിസി മനോജ് സ്വാഗതവും, ജോഷി വി ചുങ്കത്ത് നന്ദി രേഖപ്പെടുത്തി. ഷെവ. സി. ഇ. ചാക്കുണ്ണി. 9847412000

Advertisment