Advertisment

കേരളത്തിലേത് നിയോജകമണ്ഡലത്തില്‍ ചെന്നാലും 5000 വോട്ട് ഗ്യാരണ്ടിയുള്ള നേതാവ്. പ്രവര്‍ത്തക പിന്തുണയിലും ജനപിന്തുണയിലും ഒന്നാമന്‍ ! ഒറ്റ കുഴപ്പം മാത്രം - കരുണാകരനുണ്ടായിരുന്ന ഒരു ഗുണം മുരളിക്കില്ലാതെ പോയി - മൂക്കാതെ പഴുത്തു ! ആഗ്രഹിച്ചത് കിട്ടിയില്ലെങ്കില്‍ ഉടന്‍ പിണങ്ങും. 2023 -ല്‍ ഇനി മല്‍സരത്തിനില്ലെന്ന് മുരളി പറയുന്നത് ഇത് മൂന്നാം തവണ - കെ മുരളീധരനിതെന്തു പറ്റി ?

ഇന്നല്ലെങ്കില്‍ നാളെ നിര്‍ണായക പദവികള്‍ തേടിയെത്തും എന്നുറപ്പുള്ള നേതാവാണ് കെ മുരളീധരന്‍. കാരണം കേരളത്തില്‍ ഏത് മണ്ഡലത്തില്‍ ചെന്നാലും 5000 വോട്ട് ഗ്യാരണ്ടിയാണ് മുരളിയ്ക്ക്. അത് കെ കരുണാകരന്‍ എന്ന സ്മരണകൊണ്ടും ഒപ്പം മുരളിയുടെ കുറിയ്ക്കുകൊള്ളുന്ന രാഷ്ട്രീയ പ്രസ്താവവകള്‍ കൊണ്ടുമാണ്.

author-image
കിരണ്‍ജി
New Update
k muraleedharan k karunakaran

കോഴിക്കോട്: 2023 പിറന്ന ശേഷം മാത്രം താന്‍ ഇനി മല്‍സരിക്കാനില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞത് മൂന്ന് തവണ. രണ്ട് തവണയും പറഞ്ഞത് തിരുത്തി നല്ല പിള്ളയായി. മൂന്നാമത്തേതിലും സംഭവിക്കുക അതുതന്നെയാകും.

Advertisment

പക്ഷേ, കെ മുരളീധരനേപ്പോലെ കേരളത്തിലാകമാനം ജനപിന്തുണയും സ്വീകാര്യതയുമുള്ള ഒരു നേതാവ് പാര്‍ട്ടിയില്‍ താന്‍ പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോള്‍ ഇതുപോലെ 'വിടവാങ്ങല്‍' പ്രഖ്യാപിക്കുന്നത് അദ്ദേഹത്തിന്‍റെ ക്രെഡിബിലിറ്റിയെ ബാധിക്കുന്നു എന്ന വിലയിരുത്തല്‍ ശക്തമാണ്.


ഇന്നല്ലെങ്കില്‍ നാളെ നിര്‍ണായക പദവികള്‍ തേടിയെത്തും എന്നുറപ്പുള്ള നേതാവാണ് കെ മുരളീധരന്‍. കാരണം കേരളത്തില്‍ ഏത് മണ്ഡലത്തില്‍ ചെന്നാലും 5000 വോട്ട് ഗ്യാരണ്ടിയാണ് മുരളിയ്ക്ക്. അത് കെ കരുണാകരന്‍ എന്ന സ്മരണകൊണ്ടും ഒപ്പം മുരളിയുടെ കുറിയ്ക്കുകൊള്ളുന്ന രാഷ്ട്രീയ പ്രസ്താവവകള്‍ കൊണ്ടുമാണ്.

പക്ഷേ മുരളീധരന്‍റെ ഏറ്റവും പ്രധാന പോരായ്മ എന്നത് കെ കരുണാകരന് ഏറ്റവുമധികം ഉണ്ടായിരുന്ന ഒന്നാണ് - പോരാട്ട വീര്യം. കിട്ടാതെ പോകുന്നതും ആഗ്രഹിക്കുന്നതും നേര്‍ക്കുനേര്‍ നിന്ന് പോരാടി നേടുന്നതാണ് ലീഡറുടെ ശൈലി. മുരളി നേരേ വിപരീതമാണ്. കിട്ടാതെ പോയാല്‍ ഉടനെ പിണങ്ങും; പിന്നെ തൊട്ടാവാടിയാകും ! കോണ്‍ഗ്രസുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ആ ഒരു ദോഷം മാത്രമേ ഉള്ളു മുരളിക്ക് - മൂക്കാതെ പഴുത്തതിന്‍റെ ദോഷം.

ഇത്തവണത്തെ നിലപാട് - പാര്‍ലമെന്‍റിലേയ്ക്കും നിയമസഭയിലേയ്ക്കും ഇനി മല്‍സരിക്കാനില്ലെന്നതാണ്. എങ്കില്‍ ഇനി സീറ്റില്ലെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അദ്ദേഹം തളര്‍ന്നുപോകും. പക്ഷേ അദ്ദേഹം മനസിലാക്കില്ല. വെറുതെ പിണങ്ങും. അദ്ദേഹത്തെ വടവൃക്ഷമായി കാണുന്ന സാധാരണ പ്രവര്‍ത്തകരെ നിരാശരാക്കുന്നതാണ് തുടരെതുടരെയുള്ള ഇത്തരം പ്രസ്താവനകള്‍.


കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇടം കിട്ടുമെന്നായിരുന്നു മുരളീധരന്‍റെ പ്രതീക്ഷ. സ്ഥിരാംഗത്വമോ, പ്രത്യേക ക്ഷണിതാവ് പദവിയോ എങ്കിലും മതിയെന്നായിരുന്നു മുരളിയുടെ പ്രതീക്ഷ. പക്ഷേ കൊടിക്കുന്നില്‍ സുരേഷിന് ലഭിക്കുകയും ചെയ്തു, മുരളിക്ക് കിട്ടിയതുമില്ല. അതാണ് മുരളിയുടെ പിണക്കം. 


പുതിയ വിരമിക്കല്‍ പ്രഖ്യാപനം ഒഴിവാക്കിയുരുന്നെങ്കില്‍ എന്തെങ്കിലും പായ്ക്കേജ് അദ്ദേഹത്തിന് പ്രതീക്ഷിക്കാമായിരുന്നു. എങ്കിലും ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ പദവി മുരളിക്കുറപ്പ്. പ്രവര്‍ത്തകര്‍ കൈയ്യടികളോടെ കേരളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്യും. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനുതന്നെ അത് കാരണമാകും. കെ സുധാകരന്‍ - വിഡി സതീശന്‍ - കെ മുരളീധരന്‍ ടീം വന്നാല്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാകും.

Advertisment