Advertisment

ചെറിയ പെരുന്നാൾ ഇങ്ങെത്തി; വ്യാ​പാ​ര മേ​ഖ​ലയി​ൽ പെരുന്നാൾ കച്ചവടം പൊടിപൊടിക്കുന്നു; തിരക്ക് അധികവും വ​സ്ത്ര വി​പ​ണി​യി​ൽ

വ​സ്ത്ര വി​പ​ണി​യി​ലാ​ണ്​ തി​ര​ക്ക്​ അ​ധി​ക​വും. ഫാ​ൻ​സി, ഫു​ഡ്​​വെ​യ​ർ, ഗൃ​ഹോ​പ​ക​ര​ണ ഷോ​റൂ​മു​ക​ളി​ലും തി​ര​ക്കു​ണ്ട്. പു​ത്ത​ൻ ട്രെ​ൻ​ഡി​നൊ​പ്പ​മു​ള്ള വ​സ്ത്ര​ങ്ങ​ളി​റ​ക്കി ക​ച്ച​വ​ട​ത്തി​ൽ മു​ന്നേ​റു​ക​യാ​ണ്​ വ​സ്ത്ര വ്യാ​പാ​രി​ക​ൾ.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
textile UntitleEd.jpg

കോ​ട്ട​യം:  ചെ​റി​യ പെ​രു​ന്നാ​ളി​ന്​ മണിക്കൂറുകൾ  മാ​ത്രം ബാ​ക്കി​നി​​ൽ​ക്കേ സംസ്ഥാനത്തെ വ്യാ​പാ​ര മേ​ഖ​ല​യി​ൽ തി​ര​ക്കേ​റു​ന്നു. പുതുവസ്ത്രമണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കണമെന്ന വിശ്വാസിയുടെ ആഗ്രഹമാണ് പെരുന്നാള്‍ വിപണിയെ ഉഷാറാക്കുന്നത്. പകൽ അനു​ഭ​വ​പ്പെ​ടു​ന്ന ക​ന​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന്​ സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ​യാ​ണ്​ ക​ട​ക​ളി​ലേ​ക്ക്​ ആ​ളു​ക​ളെ​ത്തു​ന്ന​ത്. 

Advertisment

വ​സ്ത്ര വി​പ​ണി​യി​ലാ​ണ്​ തി​ര​ക്ക്​ അ​ധി​ക​വും. ഫാ​ൻ​സി, ഫു​ഡ്​​വെ​യ​ർ, ഗൃ​ഹോ​പ​ക​ര​ണ ഷോ​റൂ​മു​ക​ളി​ലും തി​ര​ക്കു​ണ്ട്. പു​ത്ത​ൻ ട്രെ​ൻ​ഡി​നൊ​പ്പ​മു​ള്ള വ​സ്ത്ര​ങ്ങ​ളി​റ​ക്കി ക​ച്ച​വ​ട​ത്തി​ൽ മു​ന്നേ​റു​ക​യാ​ണ്​ വ​സ്ത്ര വ്യാ​പാ​രി​ക​ൾ.

പ​തി​വു​പോ​ലെ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ മാ​റി​വ​രു​ന്ന ഫാ​ഷ​ൻ സ​ങ്ക​ൽ​പ​ത്തി​ന​നു​സ​രി​ച്ചാ​ണ്​ വ​സ്ത്ര​വി​പ​ണി​യി​ൽ പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​വി​ല കൊ​ടു​ക്ക​ണം വ​സ്ത്ര​ങ്ങ​ൾ​ക്ക്. പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും വ​സ്ത്ര​ങ്ങ​ൾ​ക്കാ​ണ്​ വി​ല കൂ​ടു​ത​ൽ.

കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ​ക്കും വി​ല​വ​ർ​ധ​ന​വ്​ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വി​വി​ധ ഓ​ഫ​റു​ക​ളും സ​മ്മാ​ന പ​ദ്ധ​തി​ക​ളും ന​ഗ​ര​ത്തി​ലെ മി​ക്ക ക​ട​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ കൂ​ടു​ത​ലും എ​ത്തു​ന്ന​തി​നാ​ൽ ക​ട​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

ഇ​ഫ്താ​റും ത​റാ​വീ​ഹ്​ ന​മ​സ്കാ​ര​വും ക​ഴി​ഞ്ഞും ക​ട​ക​ളി​ൽ തി​ര​ക്ക്​ സ​ജീ​വ​മാ​ണ്. ഈ​സ്റ്റ​റി​നെ തു​ട​ർ​ന്ന്​ എ​ത്തു​ന്ന ചെ​റി​യ പെ​രു​ന്നാ​ളും വി​ഷു​വും വി​പ​ണി​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വാ​യെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ട്രെ​ൻ​ഡി​ന​നു​സ​രി​ച്ചു​ള്ള പു​ത്ത​ൻ വ​സ്​​ത്ര​ങ്ങ​ൾ കൂ​ടാ​തെ ചെ​രി​പ്പു​ക​ളും വി​വി​ധ​ത​രം ഫാ​ൻ​സി ആ​ഭ​ര​ണ​ങ്ങ​ൾ, മൈ​ലാ​ഞ്ചി തു​ട​ങ്ങി​യ​വ​യും വ്യാപാര സ്ഥാപനങ്ങളിൽ  ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

പെരുന്നാള്‍ നമസ്‌കാരത്തിനായി ജില്ലയിലെ പല പള്ളികളിലും ഈദ് ഗാഹ് ഇടങ്ങളിലും സജ്ജീകരണങ്ങള്‍ തയ്യാറാകുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളുണ്ടെങ്കിലും ആഘോഷദിനത്തിന്റെ പൊലിമ ഒട്ടും കുറയാതിരിക്കാന്‍ ആവശ്യമുള്ളതൊക്കെ കരുതിവെക്കുകയാണ് ജനം.

Advertisment