Advertisment

ഇടമറ്റം പൊന്മല സത്യം ഓൺലൈൻ ജങ്ഷനിൽ ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിച്ചു. നൂറുകണക്കിന് കാൽനട യാത്രക്കാർക്ക് ആശ്വാസം

പൊന്മല പ്രദേശവാസികളുടെ ആവശ്യ പ്രകാരം കേരളാ കോൺഗ്രസ്‌ എം മണ്ഡലം കമ്മിറ്റി മുൻകൈ എടുത്താണ് പ്രദേശത്ത് ഹൈമാസ്‌റ്റ് ലൈറ്റ് അനുവദിപ്പിച്ചത്.

New Update
palaUntitledtang

പാലാ: ഇടമറ്റം പൊന്മല - കോട്ടേമാപ്പിലക, പൊന്മല - തൂങ്കുഴി റോഡുകൾക്കഭിമുഖമായി സത്യം ഓൺലൈൻ ജങ്ഷനിൽ മുൻ എം. പി. തോമസ് ചാഴികാടന്റെ ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സാജോ ജോൺ പൂവത്താനി നിർവഹിച്ചു.      

Advertisment

Untitledtangpala              

ഇടമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസ് ടോം പുലിക്കുന്നേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോജൻ തൊടുക, ജയശ്രീ സന്തോഷ്‌, കേരളാ കോൺഗ്രസ്‌ എം സംസ്ഥാന കമ്മിറ്റി അംഗം പ്രഫ. കെ. ജെ. മാത്യു നരിതൂക്കിൽ, മണ്ഡലം പ്രസിഡന്റ് ബിനോയി നരിതൂക്കിൽ, ജെസ്സി ജോസ്, ജസ്റ്റിൻ കോക്കാട്ട്, മനേഷ് കല്ലറക്കൽ, റോണി സിറിയക്, സജിമോൻ മുകളേൽ, വിൻസെന്റ് നെല്ലിക്കുന്നേൽ, ജെയിംസ് മുളങ്ങാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

പൊന്മല പ്രദേശവാസികളുടെ ആവശ്യ പ്രകാരം കേരളാ കോൺഗ്രസ്‌ എം മണ്ഡലം കമ്മിറ്റി മുൻകൈ എടുത്താണ് പ്രദേശത്ത് ഹൈമാസ്‌റ്റ് ലൈറ്റ് അനുവദിപ്പിച്ചത്.

Untitledtangpalanews

 ഇടമറ്റത്ത് കവല കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ കാൽനടയായി നാല് ഭാഗത്തേയ്ക്കും കടന്നു പോകുന്ന പ്രധാന ജങ്ഷൻ ആണിത്. പ്രദേശവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.

Advertisment