Advertisment

നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ച യാത്രക്കാരന്‍ യു.എസിൽ താമസമാക്കിയ ഏറ്റുമാനൂര്‍ സ്വദേശി. മരണം അമ്മയെ കാണാന്‍ നാട്ടിലേക്കു വരുന്നതിനിടെ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍  കുഴഞ്ഞുവീണു മരിച്ച യാത്രക്കാരന്‍ യു.എസിൽ സ്ഥിരതാമസമാക്കിയ ഏറ്റുമാനൂര്‍ സ്വദേശി

New Update
jimmy simon

കോട്ടയം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍  കുഴഞ്ഞുവീണു മരിച്ച യാത്രക്കാരന്‍ യു.എസിൽ സ്ഥിരതാമസമാക്കിയ ഏറ്റുമാനൂര്‍ സ്വദേശി. യു.എസ് പൗരത്വമുള്ള ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി വെട്ടുകാട്ടില്‍ വീട്ടില്‍ പരേതനായ സൈമണിന്റെ മകന്‍ ജിമ്മി സൈമണ്‍ (63) ആണു മരിച്ചത്.

Advertisment

ഇന്നു പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ 36 വര്‍ഷമായി ചിക്കാഗോയില്‍ താമസിക്കുന്ന ജിമ്മി നാട്ടിലുള്ള മാതാവ്  തങ്കമ്മയെ സന്ദര്‍ശിക്കാനായി നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുഴഞ്ഞുവീണത്. ചിക്കാഗോ നോര്‍ത്ത് ലെയ്ക്കില്‍ കിന്‍ഡ്രഡ് ആശുപത്രിയില്‍ റെസ്പിറേറ്ററി തെറാപ്പി സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു ജിമ്മി.

ഭാര്യ: റാണി കടവില്‍ കടുത്തുരുത്തി സ്വദേശി. മക്കള്‍: നിമ്മി, നീതു, ടോണി. മരുമകന്‍: ഉണ്ണി. സംസ്‌കാരം പിന്നീട്.

Advertisment