Advertisment

മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പുറത്തുവന്ന പോസ്റ്റുകള്‍ക്കെതിരെ മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി രംഗത്ത്: സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പുറത്തുവന്ന പോസ്റ്റുകള്‍ വ്യാജമെന്ന് വിശദീകരണം

New Update
malanadu

കാഞ്ഞിരപ്പള്ളി: മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പുറത്തുവിട്ട പോസ്റ്റുകള്‍ക്കെതിരെ മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി രംഗത്ത്.

Advertisment

ഇത്തരം പോസ്റ്റുകള്‍ വ്യാജമാണെന്നും ഇതുമായി മലനാടിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് മലനാട് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ചില പ്രത്യേക സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നാണ് വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായത്. മലനാട് ഉല്‍പ്പന്നങ്ങളില്‍ ചില പ്രത്യേക താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട ലേബലുകള്‍ ഉണ്ടെന്ന തരത്തിലായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചാരണം ഉണ്ടായത്.

മതേതരത്വത്തെ തകര്‍ക്കുന്നതും ക്രൈസ്തവ സ്‌നേഹത്തിന് വിരുദ്ധവുമായ ഒരു പ്രസ്താവനയിലൂടെ സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്ന വിധം മലനാടിന്റെ പേരില്‍ നടക്കുന്ന സോഷ്യന്‍ മീഡിയ പ്രചരണവുമായി മലനാടിന് യാതൊരു ബന്ധവുമില്ലെന്ന് സൊസൈറ്റി വ്യക്തമാക്കി. ജാതി മത ഭേദമെന്യേ എല്ലാ വിഭാഗങ്ങളുടെയും വളര്‍ച്ചയ്ക്കും ഉന്നതിയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മലനാടിന്റെ പേരില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജ പ്രസ്താവനകളില്‍ വിശ്വസിക്കരുതെന്നും സൊസൈറ്റി അഭ്യര്‍ത്ഥിച്ചു.

Advertisment