Advertisment

തലപ്പലം ഗ്രാമപഞ്ചായത്തിലേ വികസനമുരടിപ്പിനെതിരെ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി

New Update
thalappalam grama panchayath

തലപ്പുലം: തലപ്പുലം ഗ്രാമപഞ്ചായത്തിലേ വികസനമുരടിപ്പിനെതിരേയും പഞ്ചായത്തില്‍ ജല്‍ ജീവ് മിഷന്‍ പദ്ധതി അട്ടിമറിച്ചതിലും പ്രതിഷേധിച്ച്  ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

Advertisment

വാർഷിക പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാത്തതു മൂലം പഞ്ചായത്ത് വികസനത്തിന്റെ കാര്യത്തിൽ വളരെയേറെ പിന്നോട്ട് പോയിരിക്കുന്നെന്നും, ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ച് യഥാസമയം വർക്കുകൾ പൂർത്തീകരിച്ചില്ലെങ്കിൽ കൂടുതല്‍ സമരപരിപാടികളിലേക്ക് പാര്‍ട്ടി നീങ്ങുമെന്ന് പ്രതിഷേധയുടെ ധർണയുടെ അദ്ധ്യക്ഷനും ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മിറ്റിപ്രസിഡണ്ടും, വാര്‍ഡ് മെമ്പറുമായ സുരേഷ് പികെ പറഞ്ഞു.

ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബാബു ചാലില്‍ സ്വാഗതം പറഞ്ഞു. ബിജെപി ഭരണങ്ങാനം മണ്ഡലം ജനറല്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ സതീഷ് തലപ്പുലം ആമുഖപ്രഭാഷണം നടത്തി.

ബിജെപി നേതാവും മുന്‍ എംഎല്‍എയും മുന്‍ ചീഫ്‌വിപ്പുമായ പി.സി ജോര്‍ജ്ജ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ട് സരീഷ് പനമറ്റം, വാര്‍ഡ് മെമ്പര്‍ ചിത്രാ സജി, സെക്രട്ടറിമാരായ സജി ഡി ഗോവിന്ദവിലാസം, മോഹനന്‍ പടിപുരക്കല്‍, മണിവർണ്ണൻ, അഭിലാഷ്, ടോജോ തോമസ്സ്  തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment