Advertisment

കെഎസ്‌എസ്‌പിയു കൊഴുവനാൽ യൂണിറ്റ് കുടുംബസമ്മേളനം നടത്തി

New Update
ksspu kozhuvanal unit

കൊഴുവനാൽ: കെഎസ്‌എസ്‌പിയു കൊഴുവനാൽ യൂണിറ്റ് കുടുംബസമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.എൻ വിജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ അബ്രഹാം തോണക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. 

Advertisment

ളാലം ബ്ലോക്ക്‌ സാംസ്കാരിക വേദി കൺവീനർ പി വി തങ്കപ്പപണിക്കർ, കൊഴുവനാൽ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് പി മറ്റം, ഡയറ്റ് സീനിയർ റിട്ടയേഡ് ലെക്ചറർ പി.കെ ശാർങ്ഗദ്ധരൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കെ.ആർ ശിവശങ്കരൻ നായർ, യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ്, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് സി ജോസഫ് തുടങ്ങിയവവർ പ്രസംഗിച്ചു.

ksspu kuzhuvanal unit

മൺമറഞ്ഞ അംഗങ്ങളെ മുൻ സെക്രട്ടറി പി.എ തോമസ് പൊന്നുംപുരയിടം അനുസ്മരിച്ചു. മുതിർന്ന അംഗങ്ങളെ ടി.ജെ എബ്രഹാം തോണക്കര ചടങ്ങിൽ ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും  നടന്നു.

Advertisment