Advertisment

പരീക്ഷ കഴിഞ്ഞ് ആറു മാസമായിട്ടും ഫലം പ്രസിദ്ധീകരിക്കാതെ എം.ജി. സര്‍വകലാശാല. കോഴ്‌സിനു ചേര്‍ന്നു അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കോഴ്‌സ് പൂര്‍ത്തീകരിച്ചു പോകാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍. പഠനം വഴിമുട്ടിയത് 2019 ല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അഡ്മിഷനെടുത്ത വിദ്യാര്‍ഥികള്‍ക്ക്.

New Update
mg university kottayam

കോട്ടയം: ബിരുദ പരീക്ഷയുടെ ഫലം റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ച് കൈയടി നേടിയ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍
പരീക്ഷ കഴിഞ്ഞ് 6 മാസമായിട്ടും ഫലം പ്രസിദ്ധീകരിച്ചില്ലെന്നു പരാതിയുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളിലായി നടന്ന എം.എ. ഹിസ്റ്ററി ഉള്‍പ്പെടെയുള്ള പി.ജി. കോഴ്‌സു കളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലമാണ് ആറു മാസം കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തത് എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

Advertisment

ബിരുദ പരീക്ഷകളുടെ ഫലം അതിവേഗം പ്രസിദ്ധീകരിച്ച് നേട്ടം പറയുമ്പോഴും വളരെ കുറച്ച് കുട്ടി കള്‍ മാത്രം എഴുതിയ സപ്ലിമെന്ററി പരീക്ഷയുടെ ഫലം, പരീക്ഷ കഴിഞ്ഞ് ആറുമാസമായിട്ടും പ്രസിദ്ധീകരിക്കാത്തതെന്നു തികഞ്ഞ അലംഭാവമാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 400 അധികം രൂപ ഓരോ പേപ്പറിനും ഫീസിനത്തില്‍ വാങ്ങിയിട്ടാണ് ഇത്തരം അലംഭാവം സര്‍വകലാശാലയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.

2019 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവമുണ്ടാകുന്നത്. കോഴ്‌സിനു ചേര്‍ന്നു അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കോഴ്‌സ് പൂര്‍ത്തീകരിച്ചു പോകാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നാക്കിന്റെ എ.പ്ലസ്.പ്ലസ്. റാങ്കും, ടൈംസ് ഹൈയര്‍ എഡുക്കേഷന്‍ യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനവും നേടാനായെന്ന് മേനി പറയുന്ന സര്‍വകലാശാലയാണ് ചില വിദ്യാര്‍ഥികളുടെ കാര്യം മത്രം പരിഗണിക്കാതെയിരിക്കുന്നത്. പരീക്ഷകളുടെ ഫലം ഉടന്‍ പുറത്തുവിടണമെന്നും വിദ്യാര്‍ഥികളും ആവശ്യപ്പെടുന്നു.

Advertisment