കോട്ടയം: കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു.
കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണവും, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ബിനു കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി.
വൈസ് പ്രസിഡന്റ് നിതിൻ ജോസ് സ്വാഗതവും, ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ആമുഖ സന്ദേശവും സെക്രട്ടറി അമൽ സണ്ണി യോഗത്തിന് കൃതഞതയും അറിയിച്ചു.
അതിരൂപതാ സമിതി അംഗങ്ങളായ അഡ്വൈസർ സി. ലേഖ എസ്ജെസി, ജാക്സൺ സ്റ്റീഫൻ അലൻ ജോസഫ് ജോൺ, ബെറ്റി തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സെപ്റ്റംബർ 18 വൈകുന്നേരം രെജിസ്ട്രേഷനോട് കൂടി ആരംഭിച്ച ക്യാമ്പിൽ വിവിധ ഇടവകകളിൽ നിന്നായി 91 യുവാക്കൾ പങ്കെടുത്തു. ക്യാമ്പിൽ ബെസ്റ്റ് ക്യാമ്പറായി മറ്റക്കര ഇടവകാംഗം മെൽവിൻ ജോർജ് മാത്യു എളപ്പാനിക്കൽ, പിറവം ഇടവകാംഗമായ അലക്സിയാ ആൻ പഠിക്കൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .
സെപ്റ്റംബർ 18 ബുധനാഴ്ച മൂന്നു മണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്തത് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ആയിരുന്നു. ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ആശംസകൾ അറിയിച്ചു സംസാരിക്കുകയുണ്ടായി.
മുൻകാല കെ.സി.വൈ.എൽ പ്രസിഡന്റുമാരായ ബിബീഷ് ഓലിക്കാമുറിയിൽ, ഷൈജി ഓട്ടപ്പള്ളിയിൽ എന്നിവർ യുവജനങ്ങളുമായി സംവദിക്കുകയും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
യുവജനങ്ങൾ പൊതു പ്രവർത്തനരംഗത്തിലേക്ക് കണ്ടന്നു വരേണ്ടത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ യുവ എംഎല്‍എ ചാണ്ടി ഉമ്മൻ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് എന്നിവർ പങ്കെടുക്കുകയും യുവജനങ്ങളുമായി സംസാരിക്കുകയും ചെയ്തു.
യുവജനങ്ങളിൽ സംരംഭകത്വ ബോധം വളർത്തേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തിൽ ഫ്രഷ് ടു ഹോം സിഇഒ മാത്യു ജോസഫ്, കരിയോണ്‍ കമ്പനി ഉടമയായ ജെയിംസ് ജോർജ്, ടോണി മാക്കിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ക്നാനായ സമുദായ പാട്ടുകളിലൂടെ എന്ന വിഷയത്തിൽ ബിസിഎം കോളേജ് പ്രൊഫസർ അനിൽ സ്റ്റീഫൻ, 'കെസിവൈഎൽ ഈ കാലഘട്ടത്തിൽ' എന്ന വിഷയത്തിൽ കെസിവൈഎൽ ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, 'ക്രിസ്ത്യൻ ലീഡർഷിപ്പ്' എന്ന വിഷയത്തിൽ പ്രശസ്ത പ്രഭാഷകൻ സിജു ആലഞ്ചേരി എന്നിവർ ക്ലാസുകൾ നയിച്ചു.
കെസിസി അതിരൂപത പ്രസിഡന്റ് ബാബു പറവടത്തുമലയിൽ ക്യാമ്പ് സന്ദർശിക്കുകയും കൾച്ചർ നൈറ്റ് ഉദ്ഘാടനം ചെയ്യുകയും യുവജനങ്ങളുമായി സംവദിക്കുകയും ചെയ്തു.
ഫാ.സിൽജോ ആവണിക്കുന്നേലിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ കുമ്പസാരത്തിനായി ഒരുക്കുകയും, കുമ്പസാരം, ആരാധന, ജപമാല അർപ്പണം തുടങ്ങിയവയിൽ യുവജനങ്ങൾ ഭക്തിപൂർവ്വം പങ്കുചേരുകയും ചെയ്തു.
മുൻ അതിരൂപത വൈസ് പ്രസിഡന്റ് ജെറിൻ ജോയ് ഐസ് ബ്രേക്കിംഗ് സെഷന് നേതൃത്വം നൽകി. യുവജനങ്ങൾക്ക് വേണ്ടി ക്യാമ്പ് ഫയർ, കൾച്ചറൽ നൈറ്റ്, യോഗ പരിശീലനം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു.
യുവജനങ്ങൾ ആവേശപൂർവ്വം പങ്കെടുത്ത മോക് പാർലമെന്റ് കെസിവൈഎം മുൻ സംസ്ഥാന പ്രസിഡന്റ് സിറിക് ചാഴിക്കാടൻ നേതൃത്വം നൽകി. കമ്മീഷൻ ചെയർമാൻ ഫാ. മാത്യു മണക്കാട്ട്, കെസിവൈഎം സംസ്ഥാന ട്രഷറർ ഡിബിൻ ഡൊമനിക് തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.
കെസിവൈഎൽ അതിരൂപത ഭാരവാഹികളായ അതിരൂപത ചാപ്ലിൻ ഫാ. റ്റീനേഷ് പിണർക്കയിൽ, ജനറൽ സെക്രട്ടറി അമൽ സണ്ണി, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി.ലേഖ എസ്ജെസി, ഭാരവാഹികൾ ആയിട്ടുള്ള നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, അലൻ ജോസഫ് ജോൺ, ബെറ്റി തോമസ്, അലൻ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ക്യാമ്പിന് ആവശ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ചൈതന്യ പാസ്റ്റർ സെന്ററിലെ എല്ലാവർക്കും, ക്യാമ്പ് വിജയകരം ആക്കി തീർത്ത എല്ലാ കെസിവൈഎൽ സുഹൃത്തുക്കൾക്കും, ക്യാമ്പിൽ സജീവമായി പങ്കെടുത്ത എല്ലാ സിൻഡിക്കേറ്റ് അംഗങ്ങൾക്കും കെസിവൈഎൽ അതിരൂപത സമിതിയുടെ ഹൃദ്യമായിട്ടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു.