Advertisment

മേജർ രാമസ്വാമി പരമേശ്വരന്റെ സ്മൃതി മണ്ഡപത്തിൽ വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു

New Update
ssss students valavoor-4

 

Advertisment

രാമപുരം: ഭാരതത്തിന്റെ പരമോന്നത സൈനിക ബഹുമതിയായ പരം വീർ ചക്ര പുരസ്കാരം മരണാനന്തര ബഹുമതിയായി നൽകി രാജ്യം ആദരിച്ച മേജർ രാമസ്വാമി പരമേശ്വരന്റെ സ്മൃതി മണ്ഡപത്തിൽ വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. 

ssss students valavoor-5

കേണൽ കെ.എൻ.വി ആചാരിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ച വിമുക്തഭടന്മാർക്ക് പൂച്ചെണ്ടുകൾ നൽകി വിദ്യാർഥികൾ തങ്ങളുടെ ഇന്ത്യൻ സായുധ സേനയോടുള്ള ആദരവും പ്രകടിപ്പിച്ചു. 

ശ്രീലങ്കയിലെ ഇന്ത്യൻ സൈനിക നടപടിയ്ക്കിടയിൽ 1987 നവംബർ 25ന് രാത്രിയിൽ സേർച്ച് ഓപ്പറേഷന് ശേഷം മടങ്ങുന്ന മേജർ പരമേശ്വരന്റെ നേതൃത്വത്തിലുള്ള സൈനികർക്ക് നേരേ അഞ്ച് എൽടിടിഇ തീവ്രവാദികൾ ആക്രമിക്കുകയും നേർക്കുനേർ വന്ന തീവ്രവാദി മേജർ നെഞ്ചിലേക്ക് മൂന്നുനാല് തവണ വെടിയുർക്കുകയും ചെയ്തു. 

വെടിയേറ്റിട്ടും പതറാതെ  എതിരാളിയുടെ റൈഫിൾ പിടിച്ചു വാങ്ങി അഞ്ചു തീവ്രവാദികളെയും ഫയർ ചെയ്ത്  വധിക്കുകയും സഹ സൈനികർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത ശേഷം അദ്ദേഹം വീരമൃത്യു വരിച്ചു. 

ssss students valavoor-6

ഇക്കാര്യം കേണൽ കെ.എൻ.വി ആചാരി കുട്ടികൾക്ക് വികാരഭരിതമായി വിശദീകരിച്ചു കൊടുത്തു. ഇന്ത്യൻ സൈന്യത്തിന്റെ പ്രാധാന്യവും അവരുടെ സേവനവും ത്യാഗങ്ങളും കണ്ടും കേട്ടും തിരിച്ചറിയാൻ ഈ സന്ദർശനം കൊണ്ട് വിദ്യാർത്ഥികൾക്ക് സാധിച്ചു.

ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം കോ - ഓർഡിനേറ്റർ ഷാനി മാത്യു, അധ്യാപകരായ പ്രിയ സെലിൻ തോമസ്, രാഹുൽ ആർ, മദർ പി ടി എ അംഗങ്ങളായ ജിജി ഫിലിപ്പ്, ബിജി എന്നിവർ നേതൃത്വം നൽകി. 

Advertisment