Advertisment

പരിസ്ഥിതി സംരക്ഷണ രംഗത്ത് ലയൺസ് ക്ലബ്ബുകളുടെ സേവനം മാതൃകാപരം - മന്ത്രി വിഎൻ വാസവൻ

New Update
lions club pala

പാലാ: പരിസ്ഥിതി സംരക്ഷണ രംഗത്ത് ലയൺസ് ക്ലബ്ബുകളുടെ സേവനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ പ്രസ്താവിച്ചു. പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി പാലാ ടൗൺ റോയൽ ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച 1001 വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്ന 'ഹരിതവനം' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുമന്ത്രി വാസവൻ.

Advertisment

lions club pala-2

ക്ലബ്ബ് പ്രസിഡന്റ്‌ ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പരിസ്ഥിതിയുടെ പ്രാധാന്യത്തെ ക്കുറിച്ച് സന്ദേശം നൽകി. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

പി.സി. ചാക്കോ എക്സ് എം.പി, വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, ലയൺസ് ഡിസ്ട്രിക്ട് പി.ആർ.ഒ. അഡ്വ. ആർ. മനോജ്‌ പാലാ, ശ്രീകുമാർ പാലക്കൽ, വി.എം. അബ്ദുള്ളാ ഖാൻ, ജെയ്സൺ കൊല്ലപ്പള്ളി, ജിജിത് തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisment