Advertisment

ഏറ്റുമാനൂര്‍ നഗരസഭയുമായി ബന്ധപ്പെട്ട 35 കേസുകളില്‍ 24 കേസുകളില്‍ അനുകൂല കോടതി വിധി വന്നിട്ടും വിധികള്‍  നടപ്പിലാക്കാന്‍ തയാറാക്കാതെ നഗരസഭ. വാര്‍ഡ് മെമ്പര്‍മാര്‍ക്കോ പ്രതിപക്ഷ നേതാവിനു പോലുമോ വിധി പകര്‍പ്പ് നല്‍കാനും മടി. നഗരസഭയുടെ സ്ഥലം കൈയേറിയത് തിരിച്ചു പിടിക്കാനും നടപടിയില്ല.

New Update
6c053f25-f9b1-4f6b-b360-476ecb0bafb5

ഏറ്റുമാനൂര്‍: നഗരസഭയുമായി ബന്ധപ്പെട്ട 35ല്‍ പരം കേസുകളില്‍ 24 കേസുകളില്‍ അനുകൂല കോടതി വിധി വന്നിട്ടും വിധികള്‍  നടപ്പിലാക്കാന്‍ നഗരസഭ തയാറാകുന്നുല്ലെന്ന് ആക്ഷേപം.  അനുകൂല വിധിയുണ്ടായിട്ടു ഏഴു മാസമായതായി ജനകീയ വികസന സമിതി ഭാരവാഹികള്‍ ആരോപിച്ചു. എന്നാല്‍, ഇവ നടപ്പിലാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. .

നഗരസഭയുടെ സ്ഥലം കൈയേറിയത് തിരിച്ചു നല്‍കണമെന്നും മത്സ്യമാര്‍ക്കറ്റില്‍ വാടകയിന കുടിശികയുമായി ബന്ധപ്പെട്ട  നഗരസഭയ്ക്ക് അനുകൂലമായ കേസും ഇതില്‍ ഉള്‍പ്പെടുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

നഗരസഭയിലെ പല റോഡുകളും തകര്‍ന്നു കിടക്കുകയാണ്. എല്ലാ ഓടകളും മാലിന്യ കൂമ്പാരമാണ്. ചില ഓടകളില്‍ കക്കൂസ് മാലിന്യവും തള്ളുന്നുണ്ട്. മഴക്കാലത്ത് പാലാ റോഡിലും പേരൂര്‍ കവലയിലും, റോഡിലും വെള്ളക്കെട്ടും രൂക്ഷമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

Advertisment

റോഡ് നന്നാക്കാനോ, ഓടകള്‍ ക്ലീന്‍ ചെയ്യുവാനോ ഫണ്ടില്ല  എന്നാണ് നഗരസഭയുടെ ന്യായം. എന്നാല്‍,  8 കോടി രൂപയ്ക്ക് മുകളിലുള്ള ഓണ്‍ ഫണ്ട് ചെലവഴിക്കുന്നില്ലെന്നും ജനകീയ വികസന സമിതിയ കുറ്റപ്പെടുത്തു.

എല്ലാവര്‍ഷവും 24 ലക്ഷം രൂപ നഗരസഭ  വെള്ള കരമായി വാട്ടര്‍ അതോറിറ്റിക്ക് അടക്കുന്നുണ്ടെങ്കിലും നഗരത്തിലെ  ഭൂരിഭാഗം പൊതു ടാപ്പുകളും പ്രവര്‍ത്തനരഹിതമാണ്.

നികുതി നിര്‍ണയത്തില്‍ പോലും അപാകതയുണ്ട്. നടപ്പു സാമ്പത്തിക വാര്‍ഷിക പദ്ധതിയില്‍ ഇല്ലാത്ത ഷോപ്പിങ്ങ് കോംപ്ലക്‌സ് നടപ്പിലാക്കും എന്നാണു നഗരസഭ അവകാശപ്പെടുന്നത്. എന്നാല്‍, പില്ലര്‍ പണിതതിനുള്ള പണം പോലും കൊടുക്കാത്താ സാഹചര്യത്തില്‍ എങ്ങനെ പണി പൂര്‍ത്തിയാക്കുമെന്നും ഭാരവാഹികള്‍ ചോദിച്ചു. സമര്‍ദ ഫലമായി ബസ് സ്റ്റാന്റ്  -ചിറക്കുളം  റോഡ് ഭാഗികമായി തുറന്നുവെങ്കിലും കാല്‍നട യാത്രയ്ക്കു പോും യോഗ്യമല്ല. റോഡിനു മധ്യത്തിലൂടെ  പോകുന്ന ഓടകള്‍ക്ക് മുകളില്‍  ശരിയായ രീതിയില്‍ സ്ലാബ് ഇട്ടു മൂടിയിട്ടില്ല.

കോടതി വിധികള്‍ നടപ്പിലാക്കണമെന്നും  റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണന്നെും ചിറക്കുളത്തിനു സമീപം പാര്‍ക്ക് നിര്‍മിക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവിന്റെയും, സെക്രട്ടറി രാജു സെബാസ്റ്റ്യന്‍ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാനും സെക്രട്ടറിക്കും കത്തു നല്‍കി.

Advertisment