Advertisment

പൊൻകുന്നം ഇളങ്ങുളം  നായിപ്ലാവ് റോഡില്‍ കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പരാതി നൽകിയിട്ടും തുടര്‍ നടപടി സ്വീകരിക്കാതെ  പൊതുമരാമത്ത് വകുപ്പ്.

New Update
3236a170-efae-4868-9c64-bb06ca30a23c

പൊൻകുന്നം: ദിനം പ്രതി നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഇളങ്ങുളം പള്ളി നായിപ്ലാവ് റോഡില്‍ പുല്ലാട്ടുകുന്നിനും പന്തമാക്കലിനും ഇടയിലെ കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ടും പൊതുമരാമത്ത് വകുപ്പ് തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍.

Advertisment

കല്‍ക്കെട്ട് തകര്‍ന്ന് റോഡില്‍ കുഴി രൂപപ്പെട്ടിട്ട് നാളുകളായി. സ്‌കൂള്‍ ബസുകള്‍, ടിപ്പര്‍ ലോറികള്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ ഓടുന്ന വഴിയാണ്. പൊന്‍കുന്നം - പാലാ റോഡില്‍ ശബരിമല തീര്‍ഥാടക വാഹനങ്ങളുടെ തിരക്കേറുമ്പോള്‍ സമാന്തരപാതയായി ഉപയോഗിക്കുന്നതും ഈ റോഡിനെയാണ്.

കലുങ്ക് ഇടിഞ്ഞ് കുഴി രൂപപ്പെട്ടതോടെ വാഴൂര്‍ റോഡ് സെക്ഷന്‍ അസി.എന്‍ജിനീയര്‍ സ്ഥലത്തെത്തി അപകടാവസ്ഥ ബോധ്യപ്പെട്ട് എസ്റ്റിമേറ്റ് എടുത്തിരുന്നു. എന്നാൽ  പുനര്‍നിര്‍മാണത്തിനുള്ള നടപടി മാത്രം സ്വീകരിച്ചില്ല. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ കടുത്ത ജനരോഷമാണ് ഉയരുന്നത്. ദുന്തങ്ങൾ ഉണ്ടായാൽ മാത്രം നടപടി എന്ന നിലപാട് അധികൃതർ തിരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. സ്കൂൾ ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ അപകടപ്പെടാൻ സാധ്യക ഉണ്ടെന്നും നാട്ടുകാർ പറയുന്നു. 

പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് വീണ്ടും പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചായ അംഗം നിര്‍മല ചന്ദ്രന്‍ പറഞ്ഞു.

Advertisment