Advertisment

ഏന്നു തീരും ഈ യാത്രാ ദുരിതം. വെണ്‍കുറിഞ്ഞി - കുളമാങ്കുഴി റോഡിലെ ചപ്പാത്ത് യാത്രക്കരുടെ പേടി സ്വപനം. ഒരാഴ്ചക്കുള്ളില്‍ അപകടത്തില്‍പ്പെട്ട് ഒഴുകിപോയത് രണ്ടു ബൈക്കുകള്‍. പാലം നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ചു നാട്ടുകാര്‍.

author-image
Neenu
New Update
6a458713-20f7-46d7-aa34-b9f8e0491be1

മുക്കൂട്ടുതറ: മലയോര മേഖലയിലെ യാത്രാ ദുരിതത്തിന്റെ മറ്റൊരു ഉദാഹരണമാണ് വെണ്‍കുറിഞ്ഞി - കുളമാങ്കുഴി റോഡിലെ ചപ്പാത്ത്. മുന്നറിയിപ്പ് ബോര്‍ഡ് പോലും ഇല്ലാത്ത ഇവിടെ കഴിഞ്ഞ ഒരാഴ്ചക്കിടെ അപകടത്തില്‍പ്പെട്ട് ഒഴുകിപോയത് രണ്ടു ബൈക്കുകളാണ്.  ബൈക്കില്‍ ഉണ്ടായിരുന്നവരെ ഒഴുക്കില്‍ നിന്നു രക്ഷിച്ച നാട്ടുകാര്‍ ബൈക്കുകള്‍ തോട്ടില്‍ നിന്ന് എടുത്ത് കരയില്‍ കയറ്റി നല്‍കുകയായിരുന്നു.

Advertisment

ഇന്നലെ വെച്ചൂച്ചിറ സ്വദേശി ബൈക്കില്‍ എത്തി അപകടത്തില്‍പ്പെട്ടപ്പോഴും കഴിഞ്ഞ ദിവസം ചാത്തന്‍തറ സ്വദേശികളായ യുവാക്കള്‍ ബൈക്കില്‍ അപകടത്തില്‍പ്പെട്ടത്. ആലുംമൂട്ടില്‍ ജോര്‍ജ് (ബോസ്), ചെല്ലംതറ ജെയിംസ്, രത്‌നാകരന്‍ എന്നിവരാണ് അപകടങ്ങത്തില്‍പ്പെട്ട യുവാക്കളെ രക്ഷിച്ചത്.

മഴക്കാലത്തു തോട്ടില്‍ വെള്ളം നിറയുമ്പോള്‍ ചപ്പാത്ത് കവിഞ്ഞൊഴുകും. ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുക. ബൈക്കില്‍ വരുന്നവര്‍ ഒഴുക്കില്‍പ്പെട്ട് തോട്ടിലേക്ക് വീഴുന്നതുനിത്യസംഭവമാണ്. പലപ്പോഴും നാട്ടുകാരാണ് രക്ഷകരായി മാറുന്നത്.അപകട മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒന്നും സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പുറത്തു നിന്നുള്ള ആളുകള്‍ എത്തുമ്പോള്‍ അപകടത്തില്‍പ്പെടുകയാണ് ചെയ്യുന്നത്.

കൊച്ചുകുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും ഈ ചാപ്പത്ത് വഴിയാണെന്ന കാര്യമാണ് നാട്ടുകാരെ പേടിപ്പെടുത്തുന്നത്. സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടെങ്കില്‍ അപകടങ്ങള്‍ ഒഴിവാകുമെന്നു നാട്ടുകാര്‍ പറയുന്നു.

അതേസമയം ചപ്പാത്ത് പാലം ഉയര്‍ത്തി വലിയ പാലം നിര്‍മിച്ചാല്‍ അപകട സാധ്യത ഒഴിയും. പഞ്ചായത്ത് ഇതിനു നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതുവരെ സുരക്ഷ ക്രമീകരണങ്ങളായി മുന്നറിയിപ്പ് ബോര്‍ഡുകളും കൈവരികളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

Advertisment