Advertisment

വില ഉയര്‍ന്നിട്ടും നേട്ടം ഉണ്ടാക്കാനാവാതെ റബര്‍ കര്‍ഷകര്‍. ഇടനിലക്കാരുടെ ഇടപെടല്‍ കാരണം വിലയിടിയുമോയെന്ന് ആശങ്ക. ഗുണമേന്മയുള്ള റബര്‍ ഉത്പാദനത്തിനു സാമൂഹ്യ പുകപ്പുരകക്ക് ഗ്രാന്റ് അനുവദിക്കണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ.

New Update
റബ്ബര്‍വില വീണ്ടും പഴയ പ്രതാപത്തിലേക്ക് ? നിലവില്‍ 134 കടന്നു. അടുത്തമാസം 142 ലെത്തുമെന്ന് പ്രതീക്ഷ. കര്‍ഷകര്‍ കരുതലോടെ വിപണിയിലിടപെട്ടാല്‍ വില വീണ്ടും ഉയരാന്‍ സാധ്യത ?

കോട്ടയം: വില ഉയര്‍ന്നിട്ടും നേട്ടം ഉണ്ടാക്കാനാവാതെ റബര്‍ കര്‍ഷകര്‍, ഉദ്പ്പാദന ചെലവിന് അനുസരിച്ച് കര്‍ഷകര്‍ക്ക് ആദായം ലഭിക്കണമെങ്കില്‍ ഷീറ്റിന്റെ വില കിലോയ്ക്ക് 250 ആയി ഉയരണം.എന്നാല്‍, നിലവിലെ വില വർധനവിലും  കര്‍ഷകര്‍ക്കു നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെ പോകുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുന്തിയ ഇനം റബറിന്റെ വില 217 രൂപയായിരുന്നു.

Advertisment

എന്നാല്‍, കര്‍ഷകര്‍ക്കു ലഭിച്ചത് 205 രൂപ വരെ മാത്രമാണ്. ചില വന്‍കിട കമ്പനികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഇടയിലെ ലോബിയാണു യഥാര്‍ഥ വില കര്‍ഷകര്‍ക്കു കിട്ടാതിരിക്കാന്‍ കാരണമെന്നു കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. ഇടനിലക്കാരുടെ ഈ കളി റബര്‍ മേഖലയില്‍ എപ്പോഴുമുണ്ട്. കര്‍ഷകനു വില ലഭിക്കേണ്ട സമയത്ത് ഇടനിലക്കാരുടെ ഇടപെടല്‍ കാരണം വിലയിടിയുമോ എന്ന ഭയത്തിലാണു കര്‍ഷകര്‍.

അതേ സമയം ഗുണമേന്മയുടെ റബര്‍ ഉത്പാദനത്തിനു സാമൂഹ്യ പുകപ്പുരകക്ക് ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യവും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. ആഭ്യന്തര, രാജ്യാന്തര മാര്‍ക്കറ്റില്‍ ഗുണമേന്മയുള്ള റബര്‍ ക്ഷാമം രൂക്ഷമായി വരികയാണ്. ആവശ്യത്തിനു പുകപ്പുരയില്ലാത്തതും വിറകിന്റെയും വില വര്‍ധനയും ഷീറ്റ് റബറിന്റെ ഗുണമേന്മ കുറയാന്‍ കാരണമാകുന്നുണ്ട്. തൊഴില്‍ കൂലി വര്‍ധനയും തിരിച്ചടിയാണ്. ഇതോടെ ഭൂരിഭാഗം ചെറുകിട റബര്‍ കര്‍ഷകരും  ഷീറ്റ് ഉത്പാദനത്തില്‍ നിന്നു പിന്തിരിഞ്ഞ് ഒട്ടുപാലിലേക്കും ലാറ്റക്സിലേക്കും തിരിഞ്ഞിരുന്നു.

റബര്‍ ബോര്‍ഡില്‍ നിന്നുള്ള ധന സഹായത്തോടെ സംസ്ഥാനത്ത് റബര്‍ ഉല്‍പ്പാദക സംഘങ്ങള്‍ നിരവധി ഗ്രൂപ്പ് പ്രോസസിങ് സെന്ററുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അമിത ചിലവു മൂലം ഭൂരിപക്ഷവും  പ്രവര്‍ത്തിക്കുന്നില്ല. ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന നഷ്ടം പരിഹരിക്കുവാന്‍ അടിയന്തിരമായ സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം.

 സാമൂഹ്യ പുകപ്പുര വഴി റബര്‍ ഉള്‍പ്പാദിപ്പിക്കുന്ന  സംഘങ്ങള്‍ക്കു കിലോയ്ക്ക് 25രൂപ നിരക്കില്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പ്രഖ്യാപിക്കണമെന്നു റബര്‍ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ ആവശ്യപ്പെടുന്നു.  സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 600 കോടി രൂപ ഇതിനായി ചെലവഴിക്കാവുന്നതാണെന്നാണ് കര്‍ഷക സംഘടനങ്ങള്‍ പറയുന്നത്. റബര്‍ വില 180 രൂപയ്ക്കു മുകളിലായതിനാല്‍ ഈ തുക ചെലവഴിക്കപ്പെടാതെ കിടക്കുകയാണ്.

Advertisment