Advertisment

കോട്ടയത്ത് നിത്യസഹായകന്റെ കൂടാരം ഭവനപദ്ധതിയിലെ എട്ടാമത്തെ സ്നേഹഭവനത്തിന് തറക്കല്ലിട്ടു

New Update
V

കോട്ടയം: നിത്യസഹായകൻ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള കൂടാരം ഭവനപദ്ധതിയിലെ എട്ടാമത്തെ ഭവനത്തിന് തറക്കല്ലിട്ടു. ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ. ഫിലിപ്പ് രാമച്ചനാട്ട് ആശിർവദിച്ച കല്ല്, ഭവനമില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്ന അമ്മയും രണ്ട് പെണ്മക്കളും ചേർന്ന കുടുംബത്തിലെ, ഇളയകുട്ടിയും ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് കല്ലിട്ടു നിർവഹിച്ചു.

Advertisment

അമ്മയും രണ്ട് പെൺകുട്ടികളും ചേർന്ന കുടുംബത്തിന് അന്തിയുറങ്ങാൻ സഹോദരിയുടെ കുടുംബമായിരുന്നു തുണ. നിത്യസഹായകൻ ട്രസ്റ്റിന്റെ അമ്മവീട് അഗതിമന്ദിരത്തിൽ അവരെ എല്ലാവിധ പിന്തുണയും സഹായവും നൽകി സ്വീകരിച്ചു. മൂത്തകുട്ടി നഴ്സിംഗ് പഠനവും രണ്ടാമത്തെ കുട്ടി SKPS-ൽ സൗജന്യമായി ജർമൻ ഭാഷയും പഠിക്കുന്നു. കുട്ടികളെ പഠിപ്പിക്കാൻ അമ്മ വിവിധ വീടുകളിൽ വീട്ടുജോലി ചെയ്യുകയാണ്.

ഭവനനിർമ്മാനത്തിന് പത്തു സെന്റ് സ്ഥലം നൽകിയത് എം സി ജോസഫ്, റെനി ജോസഫ് മണിമല എന്നിവരാണ്. ട്രസ്റ്റിനു സ്ഥലം നൽകിയത് എം സി ജോസഫ്ന്റെ മരണമടഞ്ഞ ജീവിതപങ്കാളി സാറാമ്മ ജോസഫ് മണിമല ( വാഴേപ്പറമ്പ്) യുടെ സ്മരണാർത്ഥം ആണ്. പ്രസ്തുത ചടങ്ങിൽ സാറാമ്മ മെമ്മോറിയൽ എംടോവ്മെന്റ് നഴ്സിംഗ് വിദ്യാർത്ഥി ആയ സ്നേഹ ജയന് സാറാമ്മയുടെ മകൻ റെനി ജോസ് നൽകി.

തോടുകളും നദികളും ശുചീകരിക്കുകയും വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ പ്രവർത്തനത്തിൽ പങ്കാളി ആവുകയും ചെയ്യുന്ന ലയ മരിയ ബിജുവിനെ ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീകല ദിലീപ്,ഫാ : ഫിലിപ്പ് രാമച്ചനാട്ട്, വാർഡ് മെമ്പർ സുഷമ ടീച്ചർ, ട്രസ്റ്റ് സെക്രട്ടറി സിന്ധു അനിൽ എന്നിവർ ചേർന്ന് ആദരിച്ചു. ജീവകാരുണ്യ മേഖലകളിൽ ഏറെ സഹായങ്ങൾ നൽകുന്ന ക്ലാരമ്മ ബാബുവിനേയും നല്ല സമരിയൻ എന്ന നിലയിൽ ആദരിച്ചു.

വീടില്ലാത്തവർക്ക് വീട് വെച്ച് നൽകുകയും, സാറാമ്മ മെമ്മോറിയൽ എന്ടോവ്മെന്റ് ഏർപ്പെടുത്തുകയും ചെയ്ത എം സി ജോസഫ് മണിമലയെ ട്രസ്റ്റിനു വേണ്ടി ഫിലിപ്പച്ചനും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീകല ദിലീപും മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ്‌ അനിൽ ജോസഫ് അധ്യക്ഷത വഹിച്ചു. തോമസ് അഞ്ചെമ്പിൽ, സിറിയക് ജോസഫ് അരുണാശേരി, ഡിവൈൻ ബാബു, ജിയോ കുന്നശേരിൽ, പോൾ മങ്കുഴിക്കരി, സുരേന്ദ്രൻ കെ കെ, സിന്ധു അനിൽ, ജയശ്രീ സുരേന്ദ്രൻ, ജയൻ പുഞ്ചമുള്ളിൽ, പ്രേംകുമാർ പാലയിൽ, ചാക്കോച്ചൻ കുര്യംതടം, ജോമിൻ ചാലിൽ, ക്ലാരമ്മ ബാബു, ജെയിംസ് കാവാട്ടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Advertisment