Advertisment

ഭിന്നശേഷി അവകാശനിയമം: കോട്ടയത്ത് പരാതി പരിഹാര ഉദ്യോഗസ്ഥർക്കായി പരിശീലനം സംഘടിപ്പിച്ചു

New Update
G

കോട്ടയം: സാമൂഹികനീതിവകുപ്പ് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി അവകാശനിയമം സംബന്ധിച്ച് ജില്ലാതല പരാതി പരിഹാര ഉദ്യോഗസ്ഥർക്കായി ഏകദിനപരിശീലന പരിപാടി സംഘടിപ്പിച്ചു.

Advertisment

കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ആർ. രാജീവ്, ഫിനാൻസ് ഓഫീസർ ബി. സന്തോഷ്‌കുമാർ, ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസർ പി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.

ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ശരിയായ അവബോധം ഒരുക്കുന്നത് ഭിന്നശേഷി സമൂഹത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നീതിയും സമയബന്ധിതമായി ലഭിക്കാൻ അത്യന്താപേക്ഷിതമാണ്.

സർക്കാർ ജീവനക്കാരിൽ നിയമം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നത് ഭിന്നശേഷിക്കാർക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുന്നതിന് സഹായകമാകും എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽനിന്നു നാമനിർദ്ദേശം ചെയ്യപ്പെട്ട പരാതി പരിഹാര ഉദ്യോഗസ്ഥർക്കായി പരിശീലനം സംഘടിപ്പിച്ചത്.

 

 

 

Advertisment