കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ ഉഴവുര്‍ വില്ലേജ് പരിധിയിലെ , ഉഴവുര്‍ ഗ്രാമപഞ്ചായത്ത് അരീക്കര നാലാം വാര്‍ഡിലെ ബ്ലോക്ക് നാലില്‍ റീ സര്‍വേ നമ്പര്‍ 425,426 ല്‍ ഉള്‍പ്പെട്ട 45.90 ആര് സ്ഥലത്തെ അരീക്കുഴി വെള്ളച്ചാട്ട പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ബിറ്റിആര്‍ രേഖകളില്‍ ഉള്ള പുറമ്പോക്ക് ഭൂമിയില്‍ നിന്നും 470.45 മെട്രിക് ടണ്‍ കരിങ്കല്ല് അനധികൃതമായി ഖനനം ചെയ്ത് കടത്തിയതായി പ്രാദേശിക മാധ്യമ പ്രവര്‍ത്തകരായ ബെയ്ലോണ്‍ എബ്രാഹമിന്റെയും, രാജേഷ് കുര്യനാടിന്റെയും പരാതികളുടെ തുടര്‍നടപടികള്‍ ഭാഗമായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമഗ്രാന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു.
അന്വേഷണത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ജിയോളിസ്റ്റ് കോട്ടയം ജില്ലാ കളക്ടര്‍ക്ക് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു എന്നാല്‍ പുറമ്പോക്ക് ഭൂമി തിട്ടപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആണ് കോട്ടയം ജില്ലാ എല്‍.ആര് ഡെപ്യൂട്ടി കളക്ടര്‍, മീനച്ചില്‍ താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍, ജില്ലാ സീനിയര്‍ ജിയോളജിസ്റ്റ്, ഉഴവുര്‍ വില്ലേജ് ഓഫീസര്‍, ഉഴവുര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ളവ പരാതിക്കാരന്റെ സാന്നിധ്യത്തില്‍ അരീക്കുഴി വെള്ളച്ചാട്ടം സന്ദര്‍ശിച്ച് തെളിവെടുത്തു.
ഭൂരേഖ തഹസില്‍ദാര്‍, ഉഴവുര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ജിയോളജി വകുപ്പ് എന്നിവരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദ്ദേശം നല്കി.
അനധികൃത പാറഖനനം നടത്തിയതിന് കര്‍ശന നടപടി ഉണ്ടാകുമെന്ന് സംയുക്ത അന്വേഷണ സംഘം തെളിവെടുപ്പിന് ശേഷം പറഞ്ഞു. 2015-2020വാര്‍ഷിക പദ്ധതി കാലഘട്ടത്തിലാണ് യാതൊരു അനുമതിയില്ലാതെ അനധികൃതമായി പാറഖനനം നടത്തി കരിങ്കല്ല് കടത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വരുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് ബെയ്ലോണ്‍ എബ്രാഹം പറഞ്ഞു.