Advertisment

അ​സ​ഭ്യം പ​റ​ഞ്ഞെ​ന്ന് ആ​രോ​പി​ച്ച് അഞ്ചലില്‍ സഹപാഠിയെ മര്‍ദ്ദിച്ച സംഭവം; മൂ​ന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു, കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തും

New Update
57577

കൊ​ല്ലം: അ​ഞ്ച​ലി​ല്‍ സ​ഹ​പാ​ഠി​യെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​ഞ്ച​ല്‍ വെ​സ്റ്റ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സ​ഹ​പാ​ഠി​യെ ത​ല്ലി​ച്ച​ത​ച്ച​ത്.

Advertisment

ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ളി​ന് സ​മി​പ​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​സ​ഭ്യം പ​റ​ഞ്ഞെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സ​ഹ​പാ​ഠി​യെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ര്‍​ദ്ദി​ച്ച​ത്.

മൂ​ന്ന് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യും മ​റ്റൊ​രാ​ള്‍ ദൃ​ശ്യം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ത്ഥി​യെ മ​ര്‍​ദി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യം പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് മ​ര്‍​ദ്ദ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ത്ഥി അ​ഞ്ച​ലി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ അ​ഞ്ച​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

വി​ഷ​യം പ​രി​ശോ​ധി​ക്കാ​ന്‍ സ്‌​കൂ​ള്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​തു വ​രെ മൂ​ന്ന് കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍​ത്തു​ക​യും ചെ​യ്തു.

 

Advertisment