Advertisment

തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി എവിടെയും പറഞ്ഞില്ല, രാഹുൽ ഗാന്ധി ഇൻഡ്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണെന്ന് എം വി ഗോവിന്ദൻ

എന്ത് കേസിന്റെ പേരിലാണ് പിണറായിയെ അറസ്റ്റ് ചെയ്യണം എന്ന് രാഹുൽ പറയുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു. രാഹുൽ ഗാന്ധി ഇൻഡ്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
v

കൊല്ലം: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

Advertisment

തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി എവിടെയും പറഞ്ഞില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

എന്ത് കേസിന്റെ പേരിലാണ് പിണറായിയെ അറസ്റ്റ് ചെയ്യണം എന്ന് രാഹുൽ പറയുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു. രാഹുൽ ഗാന്ധി ഇൻഡ്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

സ്വർണകടത്തിനു നേതൃത്വം കൊടുക്കുന്നത് മോദിയാണെന്നും പിണറായിക്ക് എതിരെ ഒരു കേസും ഇല്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ഒരു മൊഴിയും പിണറായിക്ക് എതിരെ ഇല്ല. സ്വർണ്ണക്കടത്തിലെ പ്രധാനപ്രതി പ്രധാനമന്ത്രി മോദിയാണ്.

വിമാനത്താവളങ്ങളുടെ നിയന്ത്രണാധികാരം കേന്ദ്രത്തിനു ആണ്. പ്രധാനമന്ത്രി കേരളത്തിൽ എത്തി മുഖ്യമന്ത്രിയെയും കുടുംബത്തെയും കുറിച്ച് തരംതാണ ആർഎസ്എസുകാരെപ്പോലെ പ്രസംഗിക്കുന്നു. ഇന്ത്യൻ പ്രധാന മന്ത്രി വളരെ ചീപ്പ് ആയിപോയി.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ റേഞ്ച് എന്താണ്. തോൽക്കാൻ പോകുമ്പോൾ എന്തെങ്കിലും വിളിച്ചു പറയുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

 

Advertisment