Advertisment

സഹ പ്രവർത്തകരുടെ മക്കൾക്ക് ആദരം നൽകി കുവൈത്ത് തൃക്കരിപ്പൂർ കെ.എം.സി.സി. മണ്ഡലം കമ്മിറ്റി

വിജയികൾക്കുള്ള വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.പി. ഹമീദലി വിതരണം ചെയ്തു

New Update
trikaripur kmcc

തൃക്കരിപ്പൂർ: എസ്.എസ്.എൽ സി.,  പ്ലസ്ടു പരീക്ഷകളിൽ വിജയം നേടിയ കുവൈത്ത് കെ.എം.സി.സി മെമ്പർമാരുടെ മക്കളെ ആദരിക്കാൻ 'ഇൻസ്പെയർ 2k24; എന്ന പേരിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണ സംഗമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീർ ഉൽഘാടനം ചെയ്തു.  

Advertisment

വിജയികൾക്കുള്ള വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.പി. ഹമീദലി വിതരണം ചെയ്തു.  

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ്ജ് അബ്ദുൾ ഹക്കീം അൽ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ ടെയിനർ ഹഖീം മാസ്റ്റാർമാടക്കാൽ മുഖ്യപ്രഭാഷണം നടത്തി.

കുവൈത്ത് കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, മുൻ വൈസ് പ്രസിഡന്റ് പി.എം എച്ച്. അബൂബക്കർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.സി.എ.റഹ്മാൻ, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.സി. റഊഫ് ഹാജി, ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, ട്രഷറർ ലത്തീഫ് നീലഗിരി, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, ലോയേർസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എം.ടി.പി. എ.കരീം,

കുവൈത്ത് കെ.എം.സി.സി. മണ്ഡലം ഭാരവാഹികളായ അമീർ കമ്മാടം, ടി.കെ.സി. സമീർ, അബ്ദുറഹിമാൻ തുരുത്തി, മുഹമ്മദ് തെക്കെകാട്, എ.ജി. അബ്ദുള്ള, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ എൻ.കെ.പി.മുഹമ്മദ് കുഞ്ഞി. പി.കെ.സി. കുഞ്ഞബ്ദുല്ല, എച്ച്.എം. കുഞ്ഞുബ്ദുല്ല, മണ്ഡലം എം.എസ്.എഫ്. ജനറൽ സെക്രട്ടറി ഉസ്മാൻ പോത്താംകണ്ടം, വി.വി.അബ്ദുല്ല ഹാജി, ഒ.ടി. അഹമ്മദ് ഹാജി, ടി.എസ്. നജീബ്, വി.പി.പി. ശുഹൈബ്, പി.കെ.എം. കുട്ടി. കെ.എം. കുഞ്ഞി, ഇ.എം. കുട്ടി ഹാജി, പി.പി.ഇബ്രാഹിം പ്രസംഗിച്ചു.

Advertisment