Advertisment

വീട്ടിലെ മീറ്റർ മാറ്റുന്നതിലെ തർക്കം; കാസർഗോഡ് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം

New Update
D

കാസർഗോഡ്: നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിനാണ് പരിക്കേറ്റത്. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിന് കാരണം.

Advertisment

മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെഎസ്ഇബി ജീവനക്കാരെ അറിയിച്ചു. ഉദ്യോഗസ്ഥർ മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു.

ബൈക്കിൽ നിന്ന വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വച്ച് അടിക്കുകയും ചെയ്തു. സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.

Advertisment