Advertisment

കണ്ണൂര്‍ കൂത്തുപറമ്പ് വട്ടിപ്രത്ത് വന്‍ മണ്ണിടിച്ചില്‍; രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു

ബാബുവിന്റെ ഭാര്യ ലീലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

New Update
vattipram landslide

കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പ് വട്ടിപ്രത്ത് വന്‍ മണ്ണിടിച്ചല്‍. പ്രദേശത്തെ കരിങ്കല്‍ ക്വാറി ഇടിഞ്ഞ് താഴ്ന്നു. രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.കരിങ്കല്‍ ക്വാറി ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ബാബു എന്നയാളുടെ വീടുള്‍പ്പെടെ രണ്ട് വീടുകളാണ് തകര്‍ന്നത്.

Advertisment

 ബാബുവിന്റെ ഭാര്യ ലീലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. വട്ടിപ്രം യു.പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

kannur
Advertisment