Advertisment

കണ്ണൂരില്‍ യുത്ത് കോൺഗ്രസ് - എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ടൽ കാട് സംരക്ഷണ ദിനത്തിൽ 'കണ്ടൽ കാട് ഹൃദയ കൂട് ' എന്ന സംസ്ഥാനതല പരിപാടിയും കണ്ടൽ തൈ നടിലും സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു

author-image
ഇ.എം റഷീദ്
Updated On
New Update
save kandal kadu

യുത്ത് കോൺഗ്രസ് - എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ പയ്യങ്ങാടി കല്ലേൻ പൊക്കുടൻ്റെ സ്മൃതി മണ്ഡപത്തിൽ 'കണ്ടൽ കാട് ഹൃദയ കുട് ' എന്ന പരിപാടിയും കണ്ടൽ തൈ നാടിലും കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ച് സംസാരിച്ചപ്പോൾ

പഴങ്ങാടി (കണ്ണൂർ): പ്രകൃതിയുടെ സംരക്ഷണത്തിന് കല്ലേൻ പൊക്കുടൻ്റെ ദർശനവും കഴിച്ച പാടും സംരക്ഷിക്കുന്നതിന് കേരളത്തിലെ യുവ സമുഹം ഒറ്റകെട്ടയി രംഗത്ത് ഇറങ്ങണമെന്ന് കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി.

Advertisment

യുത്ത് കോൺഗ്രസ് - എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ടൽ കാട് സംരക്ഷണ ദിനത്തിൽ 'കണ്ടൽ കാട് ഹൃദയ കുട് ' എന്ന സംസ്ഥാനതല പരിപാടിയും കണ്ടൽ തൈ നടിലും ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രസിഡൻ്റ് സന്തോഷ് കാലയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ പയങ്ങനാടി പ്രമുഖ കണ്ടൽ കാട് സംരക്ഷകൻ പരേതനായ കല്ലേൻ പൊക്കുടൻ്റെ സ്മൃതി മണ്ഡത്തിൽ നടന്ന സംസ്ഥാന തല പരിപാടിയിൽ കോൺഗ്രസ് - എസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കെ.കെ ജയപ്രകാശ് കണ്ടൽ കാട് സംരക്ഷണ പ്രതിജ്ജ ചൊല്ലി കൊടുത്തു. 

അഖിലേന്ത്യ കമ്മറ്റി അംഗം വിവി സന്തോഷ് ലാൽ (എറണാകുളം - പള്ളുരുത്തി), യുത്ത് കോൺഗ്രസ് - എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്മാരായ അഷറഫ് പിലത്തറ (കണ്ണൂർ - പയ്യന്നൂർ), ജനറൽ സെക്രട്ടറിമാരായ എൻസിറ്റി ഗോപി കൃഷ്ണൻ (കണ്ണൂർ - കുത്ത് പറമ്പ്), പോൾസൺ സി പീറ്റർ (കോട്ടയം), ഷെമീർ ഷാ ആജ്ജലിപ്പ (കോട്ടയം - കാഞ്ഞാരപ്പള്ളി), കെ.എസ്.യു.എസ് സംസ്ഥാന പ്രസിഡൻ്റ് റെനീഷ് മാത്യു (കണ്ണൂർ - തള്ളിപ്പറമ്പ്), ജില്ലാ പ്രസിഡന്‍റുമാരായ രൺദീപ് പി.പി (കണ്ണൂർ - അഴിക്കോട്), പ്രജേഷ് കാസർഗോഡ്, രെജു ചെറിയൻ (എറണാകുളം - തൃക്കാക്കാര), കോൺഗ്രസ് - എസ് കല്ലാശേരി ബ്ലോക്ക് പ്രസിഡൻ്റ് ടി രാജൻ, ബാബു തളിപ്പറമ്പ്, യുത്ത് കോൺഗ്രസ് - എസ് ജില്ലാ ട്രഷറർ പി കെ സുമേഷ്, യുത്ത് കോൺഗ്രസ് - എസ് കല്ലശേരി ബ്ലോക്ക് പ്രസിഡൻ്റ്, അജയൻ മധുമംഗലം (കണ്ണൂർ) ജില്ലാ കമ്മറ്റി അംഗം സുരജ് പികെ (കണ്ണുർ - ധർമടം) എന്നിവർ സംസാരിച്ചു.

കല്ലേൻ പൊക്കുടൻ്റെ മകൻ പി രഘുനാഥൻ, മകൾ പുഷ്പവല്ലി, കൊച്ചുമകൾ അജിത, മരുമകൾ റിന എന്നിവരുടെ മഹനിയ സന്നിദ്ധത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

Advertisment