Advertisment

ചെമ്മീനിന്റെ വിലപോലും കേരളത്തിലെ ചെറുകിട വ്യാപാരികള്‍ക്ക് നല്‍കാത്ത ബഡ്ജറ്റ്: തൊടുപുഴ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍

ചെറുകിട വ്യാപാരികളെ സംബന്ധിച്ച് യാതൊരു പ്രയോജനവും ലഭിക്കാത്ത ബഡ്ജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ചതെന്ന്‌ തൊടുപുഴ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍

New Update
nirmala Untitledarj

തൊടുപുഴ: ചെറുകിട വ്യാപാരികളെ സംബന്ധിച്ച് യാതൊരു പ്രയോജനവും ലഭിക്കാത്ത ബഡ്ജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ചതെന്ന്‌ തൊടുപുഴ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍.

Advertisment

വ്യാപാരികള്‍ കടബാധ്യത മൂലവും വ്യാപാര മാന്ദ്യം മൂലവും നട്ടംതിരിയുന്ന ഈ കാലഘട്ടത്തില്‍ ചെറുകിട വ്യാപാരികളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവരെ തളര്‍ത്തുന്ന സമീപനമാണ് ബഡ്ജറ്റില്‍ സ്വീകരിച്ചതെന്നും അസോസിയേഷന്‍ ആരോപിച്ചു.

ആദായ നികുതി ഇളവ്‌ 5 ലക്ഷം രൂപവരെയാക്കുക, ജിഎസ്ടിയിലെ അപാകത പരിഹരിക്കുക, ഇ ബില്ലിന്റെ പരിധി വര്‍ധിപ്പിക്കുക, ഇ ബില്‍ എടുക്കുന്ന ചെറുകിട വ്യാപാരികളെ ഇ വേ ബില്ലില്‍ നിന്ന് ഒഴിവാക്കുക, കാര്‍ഷിക ലോണ്‍ എന്നപോലെ ചെറുകിട വ്യാപാരികള്‍ക്ക് 4% പലിശക്ക് ലോണ്‍ അനുവദിക്കുക, ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‌ നിവേദനം നല്‍കുവാനും ചെറുകിട വ്യാപാരികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്‌ കേരളത്തിലെ മുഴുവന്‍ എംപിമാര്‍ക്കും നിവേദനം നല്‍കുവാനും ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി.കെ. നവാസ്, ട്രഷറര്‍ അനില്‍കുമാര്‍, വൈസ് പ്രസിഡന്റ്മാരായ  ജോസ് കളരിക്കല്‍, നാസര്‍ സൈറ, ഷെരീഫ് സര്‍ഗം, ഷിയാസ്, ശിവദാസ്, ലിജോണ്‍സ് എന്നിവര്‍ സംസാരിച്ചു.

 

 

Advertisment