Advertisment

കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യുവാവ് യാത്ര ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന യുവാവ് യാത്ര ചെയ്ത സംഭവത്തില്‍ ഇടപെട്ട് മോട്ടോര്‍ വാഹന വകുപ്പ്

New Update
kmlicr

ഇടുക്കി: കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന യുവാവ് യാത്ര ചെയ്ത സംഭവത്തില്‍ ഇടപെട്ട് മോട്ടോര്‍ വാഹന വകുപ്പ്. യുവാവിനെതിരെ നടപടി സ്വീകരിക്കാന്‍ തേനി ആര്‍.ടി.ഒ.യ്ക്ക് കത്ത് കൊടുക്കുമെന്ന് കുമളി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment

തമിഴ്‌നാടിന്റെ പരിധിയില്‍ വരുന്ന പ്രദേശത്താണ്‌ യുവാവ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. അതുകൊണ്ടാണ് തേനി ആര്‍ടിഒയ്ക്ക് കത്ത് നല്‍കുന്നത്. കുമളിയില്‍നിന്നും ലോവര്‍ക്യാമ്പിലേക്കുള്ള റോഡിലാണ് യുവാവ് അപകടകരമായ യാത്ര നടത്തിയത്. 

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറിലായിരുന്നു യുവാവിന്റെ യാത്ര. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

Advertisment