Advertisment

മാട്ടുപ്പെട്ടി അണക്കെട്ടിൽ ജലനിരപ്പ്‌ 1598.50 മീറ്റര്‍, സംഭരണശേഷി 1599.59 മീറ്റര്‍; പരമാവധി ശേഷിയിലെത്തിയാല്‍  ജലം പുറത്തേക്കൊഴുക്കും; ജാഗ്രതാ നിര്‍ദ്ദേശം

മാട്ടുപ്പെട്ടി അണക്കെട്ടിൽ നിലവിലെ ജലനിരപ്പ്‌ 1598.50 മീറ്ററില്‍ എത്തിയെന്ന് ഇടുക്കി ജില്ലാ കളക്ടര്‍  വി. വിഗ്നേശ്വരി. സംഭരണശേഷി 1599.59 മീറ്ററാണ്‌

New Update
mattupetty dam

representational image

ഇടുക്കി: മാട്ടുപ്പെട്ടി അണക്കെട്ടിൽ നിലവിലെ ജലനിരപ്പ്‌ 1598.50 മീറ്ററില്‍ എത്തിയെന്ന് ഇടുക്കി ജില്ലാ കളക്ടര്‍  വി. വിഗ്നേശ്വരി. സംഭരണശേഷി 1599.59 മീറ്ററാണ്‌.

Advertisment

പരമാവധി ശേഷിയിലേക്കെത്തുന്ന സാഹചര്യം ഉണ്ടായാല്‍ ഡാമില്‍ നിന്നും ജലം പുറത്തേക്കൊഴുക്കുമ്പോൾ മുതിരപ്പുഴയാറില്‍ ജലനിരപ്പ്‌ ഉയർന്നേക്കാമെന്ന് കളക്ടര്‍ അറിയിച്ചു. 

അതിനാൽ മൂന്നാര്, മുതിരപ്പുഴ, കല്ലാര്കുട്ടി, ലോവര് പെരിയാര് മേഖലകളിലുള്ളവര് അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടര്‍ വ്യക്തമാക്കി.

 

Advertisment