പെരുമ്പാവൂർ: കൂവപ്പടിയിലെ ആദ്യകാല അദ്ധ്യാപകൻ പി.എൻ. ഗോവിന്ദൻ കർത്താ (അനിയൻ കർത്താവ് സാർ - 90) അന്തരിച്ചു. അയ്മുറി കുന്നുമ്മേൽ (ചേരാനല്ലൂർ ഗവ. ഹൈസ്കൂൾ) സ്കൂളിൽ നിന്നാണ് വിരമിച്ചത്. കുറെയേറെക്കാലം അയ്മനം ദേവസ്വത്തിന്റെ പ്രസിഡന്റ് ആയിരുന്നു.
അക്കാലയളവിലാണ് ലോകത്തിലെ ഏററവും ഉയരമുള്ള 'ബൃഹത് നന്ദി' ശില്പത്തിന്റെ നിർമ്മാണത്തിന് അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽ തുടക്കം കുറിച്ചത്. കൂടാലപ്പാട് മഠത്തേത്ത് പുത്തൻമഠം കുടുംബാംഗമാണ്. വേങ്ങൂർ മാർകൗമാ ഹൈസ്കൂളിൽ നിന്നും വിരമിച്ച സംഗീതാദ്ധ്യാപിക കെ.കെ. ശാരദക്കുഞ്ഞമ്മയാണ് ഭാര്യ. ജി. ഹരികുമാർ, ജി. രാധാകൃഷ്ണൻ എന്നിവർ മക്കളാണ്.
മരുമകൾ: തൃശ്ശൂർ കിഴക്കുംപാട്ടുകര വടക്കൂട്ട് 'അമൃതപ്രസാദ'ത്തിൽ രാധിക. കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗം ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2ന് മദ്രാസ് കവലയ്ക്കു സമീപം വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.