Advertisment

അറേബ്യൻ ഗൾഫ് മേഖലയിൽ സിറോ മലബാർ സഭാ സംവിധാനം ഉറപ്പെന്ന് മാർ റാഫേൽ തട്ടിൽ

രൂപത,  സന്യാസസഭ എന്ന ചിന്തകൾക്കുപരിയായി എല്ലാ സിറോ മലബാർ വിശ്വാസികളും ഒറ്റ സമൂഹമായി നിലകൊള്ളണമെന്നും മാർ റാഫേൽ തട്ടിൽ പിതാവ് നിർദ്ദേശിച്ചു.

New Update
rafel thattil1

മുഴുവൻ ഗൾഫ് രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന  സിറോ മലബാർ സഭാ സംവിധാനത്തി ന് അനുമതി നൽകുമെന്ന കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ ഉറപ്പു നൽകിയതായി സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സ്ഥിരീകരിച്ചു.  കാക്കനാട് മൗണ്ട് സെ. തോമസിൽ നടന്ന സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് റിട്ടേണീസ് ഫോറം (SMCAKRF) കുടുംബസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.  

Advertisment

rafel thattil 2

രൂപത,  സന്യാസസഭ എന്ന ചിന്തകൾക്കുപരിയായി എല്ലാ സിറോ മലബാർ വിശ്വാസികളും ഒറ്റ സമൂഹമായി നിലകൊള്ളണമെന്നും മാർ റാഫേൽ തട്ടിൽ പിതാവ് നിർദ്ദേശിച്ചു.  സിറോ മലബാർ സഭ ഇനി ശ്രദ്ധ കൊടുക്കേണ്ടത് പ്രവാസികളുടെ അജപാലനത്തിനും മിഷൻ പ്രവർത്തനങ്ങൾക്കുമാണെന്നും പിതാവ് പറഞ്ഞു.  കുവൈറ്റിൽ സിറോ മലബാർ വിശ്വാസികൾക്ക് വേണ്ടി സേവനമനുഷ്ഠിച്ച 5 വൈദികരെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പൊന്നാട അണിയിക്കുകയും മെമെന്റോ നൽകുകയും ചെയ്തു.  റവ. ഫാ. ജോസഫ് എടപ്പുളവൻ OCD , റവ. ഫാ. ജോസഫ് പാലാട്ടി OCD, റവ. ഫാ. ജോയ് മരങ്ങാട്ടിക്കാല SDB, റവ. ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ OFM Cap., റവ. ഫാ. ജോൺസൻ അരശ്ശേരിൽ OFM Cap എന്നീ വൈദികരെയാണ് ആദരിച്ചത്.

 rafel thattil 3

വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന 3 ദമ്പതികളെയും ആദരിച്ചു.  SMCAKRF പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷനായിരുന്നു.  വൈസ് പ്രസിഡന്റ് ഷാജിമോൻ മങ്കുഴിക്കരി സ്വാഗതവും ട്രഷറർ ജോർജ് ചാക്കോ നന്ദിയും പറഞ്ഞു.  SMCAKRF അംഗങ്ങൾ അവതരിപ്പിച്ച മാർഗംകളിയും ഉണ്ടായിരുന്നു. സിറോ മലബാർ സഭ മൈഗ്രന്റ്‌സ് കമ്മീഷൻ സെക്രട്ടറി റവ. ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, SMCA കുവൈറ്റ് പ്രസിഡന്റ് ജോർജ് ജോസഫ് വക്യത്തിനാൽ, SMCA കുവൈറ്റ് നോർത്ത് അമേരിക്ക വുമൺ കോർഡിനേറ്റർ ആൻസി സിറിയക്ക് ആലഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി തോമസ് ലോനപ്പൻ, ഓഫിസ് സെക്രട്ടറി ജിൻസൺ കോലഞ്ചേരി, ജോയിന്റ് സെക്രട്ടറി പോൾസൺ അക്കര എന്നിവരും പ്രസംഗിച്ചു.

zero malabara saba
Advertisment