Advertisment

പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രോപദേശകസമിതി ഗായിക യമുന ഗണേഷിനെ ആദരിച്ചു

മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സ് ഗാനമേളസംഘത്തിലൂടെയാണ് യമുന കേരളത്തിലുടനീളം പാടി പ്രശസ്തയായത്. ഏറെ വർഷങ്ങൾ സംഗീതജ്ഞ പെരുമ്പാവൂർ രാജലക്ഷ്മിയുടെ കീഴിൽ വീണവാദനവും അഭ്യസിച്ചിരുന്നു.

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
yamuna ganesh

പെരുമ്പാവൂർ: അൻപതാണ്ടിലേറെയായി  ഗാനമേളകളിൽ സജീവമായി നിലള്ളുന്ന പെരുമ്പാവൂരിന്റെ സ്വന്തം പാട്ടുകാരിയ്ക്ക് ആദരമേകി  പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രോപദേശകസമിതി. ക്ഷേത്രത്തിലെ വിഷുവിളക്കുത്സവത്തിന്റെ അഞ്ചാം ദിവസമായ ബുധനാഴ്ച ക്ഷേത്രത്തിൽ യമുന ഗണേഷ് സംഗീതാരാധന നടത്തിയിരുന്നു.

Advertisment

yamuna ganesh1

മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സ് ഗാനമേളസംഘത്തിലൂടെയാണ് യമുന കേരളത്തിലുടനീളം പാടി പ്രശസ്തയായത്. ആറേഴു വയസ്സുള്ളപ്പോൾ സംഗീതസംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ  പ്രഥമ ശിഷ്യയായി കർണ്ണാടകസംഗീതം പഠിച്ചുതുടങ്ങിയതാണ്. 64 വയസ്സുണ്ട് ഇപ്പോൾ. ഏറെ വർഷങ്ങൾ സംഗീതജ്ഞ പെരുമ്പാവൂർ രാജലക്ഷ്മിയുടെ കീഴിൽ വീണവാദനവും അഭ്യസിച്ചിരുന്നു.

yamuna ganesh2

കച്ഛപി എന്ന ആൽബത്തിനുവേണ്ടി ഒരുവർഷം മുമ്പ് സ്വന്തമായി ഒരു ഗാനം സംഗീതസംവിധാനം ചെയ്തു പാടി യു-ട്യൂബിൽ റീലിസ് ചെയ്തിരുന്നു. വല്ലം പഴുക്കാമറ്റം ക്ഷേത്രത്തിനു സമീപമാണ് താമസം. വർഷങ്ങളായി കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേതത്തിൽ പ്രവർത്തിയ്ക്കുന്ന ശാസ്താസംഗീതവിദ്യാലയത്തിലെ അധ്യാപികയാണ്. ശിഷ്യരോടൊപ്പമാണ് പെരുമ്പാവൂർ ക്ഷേത്രത്തിൽ ഉത്സവവേളയിൽ സംഗീതപരിപാടി അവതരിപ്പിച്ചത്. 

yamuna ganesh3

Advertisment