Advertisment

ആലുവ സെന്‍റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളിലെ ഒളിമ്പിക് ദിനം ജോസ് മാവേലി ഉദ്ഘാടനം ചെയ്തു

New Update
olympic day celebration

ആലുവ സെൻ്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഒളിമ്പിക് ദിനാചരണം ജനസേവ ചെയർമാനും മാസ്റ്റേഴ്സ് താരവുമായ ജോസ് മാവേലി  ദീപശിഖ കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ജനസേവ ശിശി ഭവൻ പ്രസിഡൻറ് അഡ്വ. ചാർളി പോൾ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ദിവ്യ, അധ്യാപികമാരായ റോസ്മേരി, ജിൻസി പീറ്റർ, മരിയ ഗൊരേത്തി, മോണിക്ക ജുബിൻ, തുടങ്ങിയവർ സമീപം

ആലുവ: ആലുവ സെൻ ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളിലെ ഒളിമ്പിക് ദിനം ആലുവ ജനസേവ ശിശുഭവൻ ചെയർമാനും അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്‌ലറ്റിക് താരവുമായ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. സ്കൂൾ കവാടത്തിൽ നിന്ന് ദീപശിഖയുമായി എത്തിയ വിദ്യാർത്ഥികളിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി തിരിതെളിയിച്ചാണ് ഒളിമ്പിക് ദിനാഘോഷം ജോസ്മാവേലി ഉദ്ഘാടനം ചെയ്തത്.

Advertisment

സ്കൂൾ ഹെഡ്മിസ്ട്രസ് സി. ദിവ്യ സി.റ്റി.സി. ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജനസേവ പ്രസിഡൻറ് അഡ്വ. ചാർളി പോൾ, അധ്യാപികമാരായ റോസ്മേരി, ജിൻസി പീറ്റർ, മരിയ ഗൊരേത്തി, വിദ്യാർത്ഥി പ്രതിനിധികളായ ഹാഫിസ് റയോൺ, സിൻഷാ സിറിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപിക മോണിക്ക ജുബിൻ നന്ദി പറഞ്ഞു.

Advertisment