Advertisment

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിയ്ക്കാത്ത കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ കണയന്നൂർ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു

New Update
80cb5489-0e13-4277-ad42-042c88bb82eb

ചോറ്റാനിക്കര. കേരളവും ഇന്ത്യയിലാണ് എന്ന് കേന്ദ്രസർക്കാരിനെ ഓർമ്മപ്പെടുത്തി ഡിവൈഎഫ്ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ, കേരളത്തിന് എതിരെ മുഖം തിരിച്ച ബിജെപി സർക്കാരിന്റെ അവഗണനയ്ക്കെതിരെ   ഡിവൈഎഫ്ഐ കണയന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 

Advertisment

പ്രതിഷേധ കൂട്ടായ്മ പാർട്ടി ലോക്കൽ സെക്രട്ടറി കെ എൻ സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ്  രണദേവ് ചന്ദ്രപ്പൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ  ഹരികൃഷ്ണൻ, സി ആർ സച്ചിൻ, അജയ് സുന്ദർ, എം കെ പ്രദീപ്കമാർ എന്നിവർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിച്ചു.

Advertisment