Advertisment

മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്

New Update
mar rafel thattil.

കൊച്ചി: മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി രാജിവെച്ച ഒഴിവിലാണ് പുതിയ സഭാ മേധാവിയെ തെരഞ്ഞെടുത്തത്.

Advertisment

2010ലാണ് അദ്ദേഹം ബിഷപ്പായി നിയമിതനാകുന്നത്. 2018ലാണ് തെലങ്കാന ആസ്ഥാനമായ ഷംഷാബാദ് രൂപതയുടെ അധ്യക്ഷനായി നിയമിതനാകുന്നത്. 1980 ഡിസംബര്‍ 21നാണ് തൃശൂര്‍ ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകളത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. 1956 ഏപ്രില്‍ 21ല്‍ തൃശൂരിലാണ് ജനനം.

തൃശൂര്‍ സെന്‍റ് തോമസ് കോളജിലായിരുന്നു വിദ്യാഭ്യാസം. കോളജ് വിദ്യാഭ്യാസത്തിനു ശേഷം 1971 ജൂലൈ 4നാണ് തോപ്പിലെ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നത്. വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പഠനം നടത്തി. 

തൃശൂര്‍ അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായിരുന്നു. കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റുണ്ട്. റോനിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യുട്ടിലും സേവനം ചെയ്തു. റോമില്‍ നിന്നും മടങ്ങിയെത്തി തൃശൂര്‍ അതിരൂപതാ മതബോധന കേന്ദ്രത്തിന്‍റെ ഡയറക്ടറായി. 1998ല്‍ മേരിമാതാ മേജര്‍ സെമിനിരിയുടെ ആദ്യ റെക്ടറായി. 2010 ജനുവരി 15നാണ് തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാന്‍ ആകുന്നത്. 

Advertisment