Advertisment

ആമ്പല്ലൂര്‍ പള്ളിയിൽ സെയ്ന്റ് ഫ്രാൻസിസ് അസ്സീസ്സിയുടെ തിരുനാള്‍

New Update
42a3550e-5ccf-43d1-b8df-2410bddd62b1

ആമ്പല്ലൂര്‍/എറണാകുളം. ആമ്പല്ലൂർ പള്ളിയിൽ സെന്റ്‌ ഫ്രാന്‍സിസ് അസ്സീസ്സിയുടെ തിരുനാൾ നവംബർ 21,22,23,24,25 തീയതികളിൽ ആഘോഷിക്കും. ഇടവക മധ്യസ്ഥനായ വി ഫ്രാന്‍സിസ് അസ്സീസിയുടെ ദര്‍ശനതിരുനാള്‍ നവംബര്‍ 21 ന് കൊടിയേറി 25 ന് സമാപിയ്ക്കും. 

Advertisment

കൊടിയേറ്റ് ദിവസമായ ഇരുപത്തൊന്നാം തിയതി വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തൃപ്പൂണിത്തുറ ഫൊറോന വികാരി  വെരി റവ ഫാ ജോഷി വേഴപ്പറമ്പില്‍  തിരുനാള്‍ പതാക ഉയര്‍ത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പ്രസുദേന്തി വാഴ്ച ദിനമായ വെള്ളിയാഴ്ച രാവിലെ 6.15 ന് ദര്‍ശന സമൂഹത്തിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ത്ത് ലൈത്തോരന്മാരുടെ വാഴ്ച നടത്തി വികാരി ഫാ സാജു കോരേന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം പ്രസുദേന്തിയെ തിരഞ്ഞെടുക്കും. 

അന്നേ ദിവസം തിരുക്കര്‍മ്മങ്ങള്‍ കഴിയുമ്പോള്‍ വാഹന വെഞ്ചിരിപ്പ് ഉണ്ടായിരിക്കും. വൈകിട്ട് 4.30 ന് അടുത്ത വര്‍ഷത്തെ  പ്രസുദേന്തിമാരെ വാഴിക്കുന്ന ചടങ്ങ് നടത്തിയതിനു ശേഷം  ഫാ റോയ് കോച്ചാപ്പിള്ളി  ലത്തീന്‍ റീത്തില്‍ ദിവ്യബലി അര്‍പ്പണം നടത്തും.

വേസ്പര ദിനമായ ശനിയാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുര്‍ബാനക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ഫാ ജെറിന്‍ പാലത്തിങ്കല്‍ കാര്‍മ്മികനാകും. വൈകിട്ട് 4.30 നു തിരുസ്വരൂപങ്ങള്‍ വെഞ്ചിരിച്ചു പ്രതിഷ്ടിച്ചതിന് ശേഷം ഫാ ജോസ് ഒഴലക്കാട്ട് വേസ്പരക്ക് കാര്‍മ്മികത്വം വഹിക്കുമ്പോള്‍ ഫാ ജോസഫ് പാറെക്കാട്ടില്‍ സന്ദേശം നല്‍കും. ശേഷം പട്ടണ പ്രദക്ഷിണം. 

തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6.30 നു വിശുദ്ധ കുര്‍ബാന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ വിപിന്‍ കുരിശുതറ കാര്‍മ്മികത്വം വഹിക്കും. ഫാ ജസ്റ്റിന്‍ കൈപ്രന്‍പാടന്‍ തിരുനാൾ സന്ദേശം നല്‍കും. തുടര്‍ന്ന് പട്ടണ പ്രദക്ഷിണം. 

വൈകിട്ട് 7 നു അമ്പലപ്പുഴ അക്ഷണ ജ്വാലയുടെ അനന്തരം എന്ന നാടകം ഉണ്ടാകും. തിങ്കളാഴ്ച രാവിലെ 6.30 ന് പൂര്‍വ്വികര്‍ക്കുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷം കൊടിയിറക്കല്‍ ചടങ്ങോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ സമാപിക്കും എന്ന് വികാരി ഫാ സാജു കോരേന്‍, തിരുനാള്‍ കണ്‍വീനര്‍ ജോസഫ് പാട്ടത്തില്‍, കൈക്കാരൻ ബിജു കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു.

Advertisment