Advertisment

ഇവാനിന്റെ നാണയക്കുടുക്കയിലെ സമ്പാദ്യം കുഞ്ഞിക്കിളികളുടെ ദാഹമകറ്റും

അങ്കമാലി ജോളി യു.കെ.ജി. നഴ്‌സറി സ്‌കൂളിലെ വിദ്യാർത്ഥി ഇവാൻ ജോർജ്ജ് ജോബിൻ തന്റെ ജന്മദിനവേളയിൽ കുടുക്കപൊട്ടിയ്ക്കാനായതിൽ ഇരട്ടി സന്തോഷത്തിലാണ്. 

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
ivan

അങ്കമാലി:  പൊന്നുപോലെ സൂക്ഷിച്ചിരുന്ന കുടുക്കപൊട്ടിച്ച് നാണയത്തുട്ടുകൾ  എണ്ണി ചേർത്തുവയ്ക്കുമ്പോൾ ഇവാനിന്റെ മുഖത്ത് ഒട്ടും സങ്കടമുണ്ടായിരുന്നില്ല. മനസ്സിലെ കൊച്ചുകൊച്ചാഗ്രഹങ്ങൾക്കായി കരുതിവച്ച ചെറുസമ്പാദ്യം കൊണ്ട്  ഈ കൊടും വേനൽക്കാലത്ത് കുഞ്ഞിക്കിളികൾക്ക് ദാഹമകറ്റാനായി മൺചട്ടികൾ  വാങ്ങാനായിരുന്നു അവന്റെ തീരുമാനം. അതിനു പ്രചോദനമായത് ഇവാൻ  പഠിയ്ക്കുന്ന നഴ്‌സറി സ്‌കൂളിലെ പ്രധാനാധ്യപിക സിസ്റ്റർ ജെസ്മി ജോസും. 

Advertisment

അങ്കമാലി ജോളി യു.കെ.ജി. നഴ്‌സറി സ്‌കൂളിലെ വിദ്യാർത്ഥി ഇവാൻ ജോർജ്ജ് ജോബിൻ തന്റെ ജന്മദിനവേളയിൽ കുടുക്കപൊട്ടിയ്ക്കാനായതിൽ ഇരട്ടി സന്തോഷത്തിലാണ്. 

ivan1

പ്രകൃതിയിലെ കിളിക്കൂട്ടങ്ങൾക്ക് ദാഹജലം നൽകേണ്ടതിന്റെ ആവശ്യകത  പ്രധാന അധ്യാപിക സിസ്റ്റർ ജെസ്മി ജോസ് കുട്ടികൾക്ക് വിവരിച്ചു നൽകിയിരുന്നു. മൺചട്ടികളിൽ  വെള്ളം നിറച്ച് പക്ഷികളുടെ ദാഹമകറ്റാം എന്ന സന്ദേശം ചെറുപ്രായത്തിൽ തന്നെ കുട്ടികളിലേയ്ക്ക്  എത്തിയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെയാണ് ഇവാനും ഈ പുണ്യപ്രവർത്തിയിൽ പങ്കാളിയാകണമെന്ന തോന്നൽ വന്നത്.  

നഴ്‌സറിയിലെകൂട്ടുകാരായ മുപ്പതോളം കുട്ടികൾക്കാണ് ഇവാൻ ചട്ടികൾ വാങ്ങി നൽകിയത്. അങ്കമാലിയിലെ പൊതുപ്രവർത്തകനായ ജോബിൻ ജോർജ്ജിന്റെ മകനാണ് ഇവാൻ. അനുകരണീയമായ ഈ മാതൃകാപ്രവർത്തനം നാടെങ്ങുമുള്ള കൊച്ചുകുട്ടികളിലേയ്ക്കെത്തുകയും ഈ വേനൽക്കാലത്ത് അവരിലൂടെ അത് തുടർന്നുപോരണമെന്നുമാണ് ഇവിടത്തെ രക്ഷിതാക്കളുടെയെല്ലാം ആഗ്രഹം.

 

Advertisment