Advertisment

കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളത്? നടിയെ ആക്രമിച്ച കേസില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കണമെന്ന ഉത്തരവിനെതിരെ ദിലീപ് നല്‍കിയ അപ്പീല്‍ വിധി പറയാന്‍ മാറ്റി

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്നും അത് നിയമവിരുദ്ധമാണെന്നും എട്ടാം പ്രതി ദിലീപ് കോടതിയെ അറിയിച്ചു.

New Update
dileep high court.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ എട്ടാം പ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.

Advertisment

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്നും അത് നിയമവിരുദ്ധമാണെന്നും എട്ടാം പ്രതി ദിലീപ് കോടതിയെ അറിയിച്ചു.

തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. പ്രധാന ഹര്‍ജിക്കൊപ്പമുള്ള അനുബന്ധ ഉത്തരവാണ് സിംഗിള്‍ ബെഞ്ചിന്റേത് എന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ മറുപടി.

കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു. പ്രത്യേക ഹര്‍ജിയായി പരിഗണിക്കണോയെന്ന കാര്യം സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.

സിംഗില്‍ ബെഞ്ച് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ ശ്രദ്ധാലുവാണ്. മെയ് 30ന് ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിജീവിതയുടെ അഭിഭാഷകന്‍ പറഞ്ഞു.

 

Advertisment