ആലപ്പുഴ: കേന്ദ്ര സർക്കാരിൻ്റെ വഖഫ്, മദ്രസ്സാ വിരുദ്ധ നീക്കങ്ങൾക്കെതിരെയും വർഗീയ ധ്രുവികരണത്തിനെതിരെയും സമസ്ത കേരള മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ കമ്മറ്റിയും സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ കമ്മറ്റിയും സംയുക്തമായി ആലപ്പുഴയിൽ പ്രതിഷേധ ധർണ്ണ നടത്തി.
അടിക്കടിയുള്ള മുസ്ലിം വിരുദ്ധ നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര സർക്കാരിൻ്റെ വഖഫ് മദ്രസ്സ വിരുദ്ധ നടപടികൾ എന്ന് പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്ത് സംസാരിച്ച ഭാരവാഹികൾ പറഞ്ഞു.
ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപമുള്ള - ബി എസ് എൻ എൽ - പോസ്റ്റ് ഓഫീസിന് മുന്നിൽ എച്ച് സലാം എം എൽ എ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ വഖഫ് മദ്രസ്സകളുടെ മേലുള്ള കടന്നുകയറ്റം നീതികരിക്കുവാൻ കഴിയില്ലെന്ന് എം എൽ എ പറഞ്ഞു.
ധർണ്ണ യിൽ സമസ്ത കേരള മദ്രസ്സാ മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കമാൽ എം മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് അബ്ദുള്ള തങ്ങൾ അൽഐദ്രോസി, ഹസ്സൻ ഫൈസി,സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി വിളക്കേഴം,ജില്ലാ സെക്രട്ടറി ടി.എ താഹ ,
നാസ്സർമാമൂലയിൽ, മുസ്ലിം സംയുക്ത വേദി വൈസ്ചെയർമാൻ ബി.എ ഗഫൂർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡൻ്റ് പി എ ഷിഹാബുദ്ധീൻ മുസ്ലിയാർ, എസ് എം ജെ അബുബക്കർ, എ എം എം റഹ്മത്തുല്ലാ മുസ്ലിയാർ, സി എ സലിം, എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് നവാസ് എച്ച് പാനൂർ,ബദറുദ്ദീൻ നിർക്കുന്നം,
മുബാഷ്, ഇക്ബാൽ സാഗർ,ടി.എ ജഅ്ഫർ മൗലവി, ,പി.കെ അബ്ദുൾ ജലീൽ, സുധീർ മുസ്ലിയാർ, അൻസർ, സുൾഫിക്കർ റഹ്മാനി ,ഹാരീസ് വട്ടപ്പള്ളി, ഇബ്രാഹിം മുസ്ലിയാർ, സൈഫുദ്ദിൻ വലിയ കുളം എന്നിവർ പ്രസംഗിച്ചു.